വയനാട് ദുരന്തത്തിൽ സർക്കാർ തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയുടെ മാനദണ്ഡമറിയിക്കാൻ ഹൈക്കോടതി നിർദേശം.
- Posted on October 05, 2024
- News
- By Varsha Giri
- 148 Views

വയനാട് ദുരന്തത്തിൽ സർക്കാർ തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയുടെ മാനദണ്ഡമറിയിക്കാൻ ഹൈക്കോടതി നിർദേശം.
എങ്ങനെയാണ് എസ്റ്റിമേറ്റ് തുകയിലേക്ക് എത്തിയതെന്ന് സർക്കാർ വ്യക്തമാക്കണം. എസ്റ്റിമേറ്റ് തുക ചെലവഴിച്ച തുകയെന്ന തരത്തിൽ വ്യാപകപ്രചാരണമുണ്ടായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വയനാട് പുനരധിവാസത്തിനായി പണം അനുവദിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. കേരളത്തിന് സഹായം അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് കോടതി നിർദേശിച്ചു. ഹർജി മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും