ടോക്യോയിൽ സ്വർണതിളക്കം; ഇന്ത്യയ്ക്കു പൊൻതൂവൽ സമ്മാനിച്ചു നീരജ് ചോപ്ര

അത്‌ലറ്റിക്‌സിൽ ജൂനിയർ ലോക റെക്കോർഡ് നേടിയ ഏക ഇന്ത്യൻ താരമാണ് നീരജ് ചോപ്ര

ടോക്യോ ഒളിംപിക്‌സ് പുരുഷ വിഭാഗം ജാവലിൽ ത്രോ യിൽ  സ്വർണ നേട്ടം സ്വന്തമാക്കി നീരജ് ചോപ്ര. ട്രാക്ക് ആൻഡ് ഫീൽഡിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം നീരജിനു സ്വന്തം.

രണ്ടു റൗണ്ട് പൂർത്തിയായപ്പോൾ തന്നെ ദൂരത്തിൽ നീരജ് മിന്നുന്ന പ്രകടനം കാഴ്ചവച്ചു മുന്നിൽ എത്തി. ആദ്യ ശ്രമത്തിൽ 87. 03 മീറ്ററും

രണ്ടാം ശ്രമത്തിൽ 87.58 മീറ്ററും  എറിഞ്ഞു. മൂന്നാം റൗണ്ട് നിലവിലെ റൗണ്ടുകളിൽ നിന്ന് പിന്നിലേക്ക് പോയെങ്കിലും മൂന്നു റൗണ്ട് പിന്നിടുമ്പോളും നീരജ്  മത്സരാർത്ഥി പട്ടികയിൽ  മുന്നിട്ടു നിന്നു. 87.58 ആണ് ചോപ്രയുടെ മിന്നുന്ന ദൂരം. വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണു നീരജ്.

അത്‌ലറ്റിക്‌സിൽ ജൂനിയർ ലോക റെക്കോർഡ് നേടിയ ഏക ഇന്ത്യൻ താരമാണ് നീരജ് ചോപ്ര. 2016 ൽ പോളണ്ടിലെ ബീഗോഷിൽ നടന്ന ഐ.എ.എ.എഫ് ലോക യൂത്ത് അത്‌ലറ്റിക്‌സ് മീറ്റിലാണ് ജാവലിൻ ത്രോയിൽ നീരജ് ലോക റെക്കോർഡോടെ സ്വർണ്ണ മെഡൽ സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരവുമാണ് ഈ ഇരുപത്തിമൂന്നുകാരൻ.

വനിതാ ഹോക്കി താരത്തിനെതിരെ ജാതിയ അധിക്ഷേപം

Author
Citizen journalist

Krishnapriya G

No description...

You May Also Like