G 20 ഉച്ചകോടി, വികസന വർക്കിങ്ങ് ഗ്രൂപ്പ് നിർണ്ണായക യോഗം കുമരകത്ത് പുരോഗമിക്കുന്നു.
കുമരകം : മനുഷ്യന്റെ സുസ്ഥിരമായ നിലനില്പിന് ഡേറ്റയുടെ പ്രാധാന്യം ഏറെ നിർണ്ണായകമായ സവിശേഷ സന്ദർഭത്തിലാണ്, ജി. 20 ഉച്ചകോടിയുടെ മുന്നോടിയായ വികസന വർക്കിങ്ങ് ഗ്രൂപ്പ് യോഗം കുമരകത്ത് പുരോഗമിക്കുന്നത്. ഇന്ത്യയുടെ പ്രത്യേകം ക്ഷണിക്കപ്പെട്ട ഒമ്പത് അതിഥി രാജ്യങ്ങളിൽ നിന്നായി 150 വിദഗ്‌ധരായ പ്രതിനിധികൾ ആണ് ഇവിടെ നടക്കുന്ന വർക്കിങ്ങ് ഗ്രൂപ്പിൽ പങ്കെടുക്കുന്നത്. കാലാവസ്ഥ പ്രതിസഡിയ ടക്കമുള്ള പ്രശ്നങ്ങൾ ലോകത്തെ അസ്വസ്തമാക്കുന്ന വിപൽ കാലത്ത് ഹരിത വികസനത്തിൽ ഊന്നിയും സുസ്ഥിരമായ പദ്ധതി നിർവ്വഹണത്തിൽ ഡേറ്റയുടെ പ്രാധാന്യം ഊട്ടി ഉറപ്പിച്ചുമാണ് സംവാദങ്ങൾ പുരോഗമിക്കുന്നത്. സുസ്ഥിരമായ നയാസൂത്രണ പ്രക്രിയയിൽ കൃത്യമായ വിഭവ വിതരണത്തിലും ഡേറ്റയുടെ ഏകോപനം കൃത്യമാകണമെന്ന് വിലയിരുത്തലിൽ ഊന്നിയുള്ള ചർച്ച നയാസൂത്രണ പ്രക്രിയയിൽ നിർണ്ണായകമാകും. സുസ്ഥിരമായ നയാസൂത്രണ പ്രക്രിയയിൽ കൃത്യമായ വിഭവ വിതരണത്തിലും ഡേറ്റയുടെ ഏകോപനം കൃത്യമാകണമെന്ന് വിലയിരുത്തലിൽ ഊന്നിയുള്ള ചർച്ച നയാസൂത്രണ പ്രക്രിയയിൽ നിർണ്ണായകമാകും. ഡിജിറ്റൽ യുഗം വലിയ ചുവട് വെക്കുന്ന ഘട്ടത്തിൽ വന്ന കോവിഡ് വലിയ പ്രതിസഡിയാണ് സൃഷ്ടിച്ചതെങ്കിലും ഈ മാരിയെ പ്രതിരോധിക്കാൻ ഇന്ത്യയിൽ ഡേറ്റയുടെ ഏകോപനത്താൽ സാധിച്ചു. ഡേറ്റ നിർണ്ണായകമായ പങ്ക് വഹിച്ച കോവിഡ് കാലത്തെ ഇന്ത്യ അഭിമുഖീകരിച്ച ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ലോക രാജ്യങ്ങൾ ഏറെ ശ്രദ്ധിച്ചിരുന്നു. ജി. 20 അംഗ രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കായി ശബ്ദമുയർത്തുന്നതിനും സുസ്ഥിരമായ വികസന പ്രക്രിയയിലൂടെയും ഡേറ്റയുടെ സർഗ്ഗാത്മകമായ വിനിയോഗത്തിലൂടെയും നവ നയാസൂത്രണം നടത്താൻ ആണ് ഇന്ത്യ ജി. 20 യിലൂടെ ലക്ഷ്യം വെക്കുന്നത്.
സി.ഡി. സുനീഷ്.