പതിനെട്ട് തികഞ്ഞവർക്കുള്ള കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതൽ!

മെയ് ഒന്നു മുതലാണ് പതിനെട്ട് വയസ്സ്   പൂര്‍ത്തിയായവര്‍ക്കുള്ള വാക്‌സിന്‍ വിതരണം ചെയ്യുക.

ശനിയാഴ്ച മുതൽ  പതിനെട്ട് വയസ്സ്  പൂര്‍ത്തിയായവര്‍ക്കുള്ള വാക്‌സിന്‍ വിതരണ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കോവിഡ് മുന്നണി പോരാളികള്‍ക്കും നാല്‍പ്പത്തിയഞ്ചു വയസ്സിന് മുകളിലുള്ളവര്‍ക്കുമാണ്  നിലവില്‍  രാജ്യത്ത് വാക്‌സിന്‍ നല്‍കുന്നത്. മെയ് ഒന്നു മുതല്‍ പതിനെട്ട് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിൻ  നല്‍കുമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് പ്രകാരമാവും വാക്‌സിന്‍ ലഭിക്കുക. വാക്‌സിന്‍ കേന്ദ്രവും സ്വീകരിക്കുന്ന  തീയതിയും പോര്‍ട്ടല്‍ വഴി തെരഞ്ഞെടുക്കാനാവും. കമ്പനികൾ ഉല്‍പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിന്  നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായിരുന്നു. കമ്പനികൾക്ക് പൊതുവിപണിയില്‍ വാക്‌സിൻ വിൽക്കുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. കമ്പനികളിൽ നിന്നും സംസ്ഥാനങ്ങള്‍ക്ക് വാക്‌സിൻ നേരിട്ടു വാങ്ങാവുന്നതാണ്.

ഓൺലൈൻ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനുള്ള മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ് .

Author
Sub-Editor

Sabira Muhammed

No description...

You May Also Like