പാവയുമായി വിവാഹ നിശ്ചയം നടത്തി യുവാവ്.

ഞാന്‍ മോച്ചിയെ ബഹുമാനിക്കുന്നു, അവള്‍ ഒരു പങ്കാളിയായി കൂടെ വേണമെന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.

പാവയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹോങ്കോങ് സ്വദേശിയായ ക്‌സി റ്റിയാന്റോംഗ്. മോച്ചിയെന്ന പാവയുമായിയാണ്  ഈ 36-കാരന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. യുവാവിന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഒത്തു ചേര്‍ന്ന ചടങ്ങിലാണ്  വിവാഹ നിശ്ചയം നടന്നത്.

ഒരു മാസം മുന്‍പ് ഒരു റീട്ടെയ്ല്‍ ഷോപ്പില്‍ വെച്ചാണ് മോച്ചിയെ യുവാവ് കാണുന്നത്. മോച്ചിയെ ഏകദേശം 10,000 യുവാന്‍ (11.34 ലക്ഷം രൂപ) ചിലവാക്കിയാണ്  വാങ്ങിയത്. ഐഫോണും, 20 സെറ്റ് വിലയേറിയ വസ്ത്രങ്ങളും 10 ജോഡി ഷൂകളും ഇതിനോടകം മോച്ചിയ്ക്ക്  സമ്മാനമായി ലഭിച്ചിട്ടുണ്ട് . അവള്‍ വീട്ടില്‍ വന്ന് ഒരു വര്‍ഷത്തിലേറെയായി. ഇതുവരെ തനിക്ക് യാതൊരു സമ്മര്‍ദവും തോന്നിയിട്ടില്ലെന്നും എല്ലായ്‌പ്പോഴും താന്‍ സന്തോഷവാനാണെന്നും യുവാവ് പറയുന്നു. തന്റെ പ്രിയതമയോട് ബഹുമാനം ഉണ്ടെന്നും അവളുടെ സെന്‍സിറ്റീവ് ചര്‍മ്മത്തിന് കേട് വരുമെന്ന് ഭയന്ന് അവളെ ചുംബിക്കുക പോലും ചെയ്യില്ലെന്നും യുവാവ്  പറയുന്നു.

'' ഞാന്‍ മോച്ചിയെ ബഹുമാനിക്കുന്നു, അവള്‍ ഒരു പങ്കാളിയായി കൂടെ വേണമെന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഞാന്‍ അവളുമായി ഒരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല'' - യുവാവ് പറയുന്നു.


ഫാദർ ഗീവർഗീസ് ചെടിയത്ത് സ്വർഗീയ സമ്മാനത്തിന് യാത്രയായി.

Author
No Image
Sub-Editor

Sabira P

No description...

You May Also Like