ഒറ്റക്ക് മലയെ നെറുകെ പിളർത്തിയ പ്രതികാര ദാഹി!

ഒരാളുടെ കഠിനമായ പ്രയത്നത്തിന്റയും ദൃഡാനിശ്ചയത്തിന്റെയും ഏറ്റവും വലിയ നേർകാഴ്ചയായി ഇന്നും  ആ വഴിയോരത്ത് ദശരഥ്  മാഞ്ചിയുടെ ശില്പം മൂകസാക്ഷിയായി തലയുയർത്തി നിൽപ്പുണ്ട്.

22 വർഷങ്ങൾ കൊണ്ട് ഒരു മലയെ ഒറ്റക്ക് കീറി മുറിച്ച് പ്രതികാരം തീർത്ത ഒരു മനുഷ്യൻ ഉണ്ടായിരുന്നു നമ്മുടെ ഇന്ത്യയിൽ. "THE MOUNTAIN MAN" എന്ന് വിളിപ്പേരുള്ള ദശരഥ്  മാഞ്ചി. ജന്മിത്വവും അടിമത്തവും അരങ്ങുവാണിരുന്ന കാലം  ദുരിതവും പട്ടിണിയും നിറഞ്ഞ കുട്ടിക്കാലത്ത് നാടുവിട്ടോടിയ ദശരഥ്  മാഞ്ചിയുടെ കൗമാരം ധൻപത് എന്ന സ്ഥലത്തെ കൽക്കരി ഖനിയിലായിരുന്നു. അവിടെ നിന്നും സ്വന്തം നാട്ടിൽ തിരിച്ചെത്തിയ അവർ ജീവന് തുല്യം സ്നേഹിക്കുന്ന ഫൽഗുനി ദേവിയെന്ന തന്റെ  ബാല്യകാല സഖിയെ ശൈശവ വിവാഹം ചെയ്‌തു. 

ദശരഥ്  മാഞ്ചി ജനിച്ച സ്ഥലത്തെ മലനിരകൾ ഒരു ഡാം കണക്കെ ആണ് നിലകൊള്ളുന്നത്..  അതായത് ചുറ്റും മലകൾ കുറവാണ് പക്ഷെ  മാഞ്ചിയുടെ നാടിനു ഒരു വശത്തു നീളമുള്ള 360 അടിയോളം വീതി ഉള്ള ഒരു വൻമതിൽ പോലെ ആണ്  ആ മലനിരകൾ...കൂർത്തപാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞതുമായ  വരണ്ട മലനിരകൾ... ഈ മലനിരകൾ മാഞ്ചിക്കു മറ്റുള്ളവരെക്കാളും പരിചിതമാണ്..മാഞ്ചിയുടെ പ്രധാന ജോലി ഈ മലകളിലെ പാറകല്ലുകൾ പൊട്ടിച്ചെടുക്കൽ ആയിരുന്നു..എന്നും ഉച്ച ഭക്ഷണം കൊണ്ട് മല മുകളിൽ ജോലി ചെയ്യുന്ന മാഞ്ചിയുടെ അടുത്തേക്ക് ഭാര്യ വരുമായിരുന്നു... ഒരു ദിവസം പതിവ് സമയവും കഴിഞ്ഞു ഉച്ചഭക്ഷണം കാണാതായപ്പോൾ തന്റെ ഭാര്യയെ അന്വേഷിച്ചു മലയിറങ്ങിയ മാഞ്ചി,   പാതി വഴിയിൽ മലമുകളിൽ നിന്നും കാൽ വഴുതി വീണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗർഭിണി ആയ തന്റെ ഭാര്യയെ ആയിരുന്നു കണ്ടത്. തന്റെ ഭാര്യയെ കൊന്ന ആ മലയോട് തീർത്താൽ തീരാത്ത ദേഷ്യവും പകയും ആണ് മാഞ്ചിക്കു തോന്നിയത്... കാരണം ഈ മല മാഞ്ചിയുടെ ഗ്രമത്തിലെ ഒരുപാട് ആളുകളുടെ ജീവനെടുത്തിട്ടുണ്ട്.. തന്റെ ഭാര്യയുടെ മരണം അയാളുടെ സമനില തന്നെ തെറ്റിച്ചിരുന്നു. ആ ദേഷ്യം കാരണം  മലമുകളിൽ ചെന്ന് മലയെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു ആ പ്രതികാരത്തിനു തുടക്കമിട്ടത്. 

പിറ്റേ ദിവസം മുതൽ ചുറ്റികയും ഉളിയും കൊണ്ട് ആ മല മുകളിൽ പാറകൾ പൊട്ടിച്ചു തുടങ്ങി...  ഈ പ്രവർത്തി കണ്ട ഗ്രാമത്തിലെ ആളുകൾ ഭാര്യയുടെ മരണം കാരണം മാഞ്ചിക്ക് ഭ്രാന്തായതാണെന്ന് പറഞ്ഞു. പക്ഷെ ആരോടും ഒന്നും പറയാതെ മാഞ്ചി തന്റെ ഭ്രാന്ത് ആ മലയോട്  കാണിച്ചുകൊണ്ടേ ഇരുന്നു.. വർഷങ്ങളോളം അതെ ജോലി രാവിലെ എഴുനേൽക്കുന്നു മല കേറുന്നു പൊട്ടിക്കുന്നു തിരിച്ചു വീട്ടിൽ എത്തുന്നു... ഈ പണി തുടരുകയാണെങ്കിൽ ഈ വീട്ടിൽ കേറരുതെന്ന അച്ഛന്റെ വാക്ക്  നിറവേറ്റാൻ ആ മലമുകളിൽ തന്നെ കുടിൽ കെട്ടി താമസിക്കുന്നു.. അതും കഴിഞ്ഞു തന്റെ രണ്ട് മക്കളെയും നോക്കാൻ പറ്റില്ല എന്ന് പറഞ്ഞു മക്കളെയും മല മുകളിൽ മാഞ്ചിയുടെ അടുത്തേക്ക് വിടുന്നു... അവിടെയും മാഞ്ചി  തോറ്റില്ല... 

വർഷങ്ങൾ കടന്നുപോയി മക്കളെ വിവാഹം കഴിപ്പിച്ചു വിട്ടിട്ടും വീണ്ടും മല പൊളിക്കൽ തുടർന്നുകൊണ്ടേ ഇരുന്നു... അതിനിടയിൽ മാഞ്ചിയുടെ ഈ പ്രവർത്തനം ഒരു പത്രപ്രവർത്തകൻ കണ്ടു. എന്തിന് വേണ്ടിയാണ് താങ്കൾ ഇത് ചെയ്യുന്നത് എന്ന് ചോദിച്ച ആ പത്രപ്രവർത്തകനിലൂടെയാണ് ആ പ്രതികാരകഥ പുറത്തുവരുന്നത്..തന്റെ നാട്ടിൽ നിന്നും ഏറ്റവും അടുത്തുള്ള ടൗണിലേക്ക് എത്തണമെങ്കിൽ ഈ മല ചുറ്റി 55 km സഞ്ചാരിക്കണമായിരുന്നു... എന്നാൽ ഈ മല കുറുകെ പൊളിച്ചെടുത്തു വഴി പണിയുകയാണെങ്കിൽ വെറും 15 km മതിയാകുമായിരുന്നു... എന്നും മല മുകളിൽ നിന്നും വീണ തന്റെ ഭാര്യയെ 55km ദൂരം ഉള്ള ഹോസ്പിറ്റലിൽ എത്തിക്കുന്നതു വൈകിയത് കാരണം ആണ് തനിക് നഷ്ടപെട്ടത് എന്നും അത്പോലെ ഇനി ആർക്കും സംഭവിക്കരുത് എന്നും ഉള്ള ദൃഡാനിശ്ചയം ആണ് ഈ മല പൊളിക്കുവാനുള്ള കാരണം എന്ന് പറയുന്നു. 

അതിനിടയിൽ ഗ്രാമത്തിലെ ജന്മി ഫോറസ്ററ് ജീവനക്കാരെയും കൂട്ടി അനുവാദം കൂടാതെ മല പൊളിക്കുന്നതു തടയുകയും മാഞ്ചിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.. പത്രപ്രവർത്തകന്റെയും നാട്ടുകാരുടെയും ഇടപെടൽ മൂലം മാഞ്ചി ജയിൽ മോചിതനാകുകയും ചെയ്‌തു ... എന്നിട്ടും തോൽക്കാൻ മനസ്സില്ലാതെ വീണ്ടും റോഡ് പണിയുമായി മുന്നോട്ട് പോകുന്നു... 1960 മുതൽ തുടങ്ങി 360അടിയോളം നീളവും 30 അടിയോളം ഉയരവും 25 അടിയോളം ഉള്ള ഭാഗം പൊളിച്ചെടുത്തു 1982 ൽ റോഡ് പണി പൂർത്തിയാക്കി.. നീണ്ട 22 വർഷം ഒരാൾ ഒറ്റയാനായി നാട്ടുകാർക്ക്‌ വേണ്ടി..... തന്റെ ഭാര്യക്ക് ഉണ്ടായത് പോലെ ഒരാൾക്കും സംഭവിക്കാതിരിക്കാൻ  വേണ്ടി അദ്ദേഹം അത് പൂർത്തീകരിച്ചു.. പിന്നീട് സർക്കാറുകളുടെ സഹായത്താൽ ആ പാത വിപുലീകരിക്കുകയും ദശരഥ്  മാഞ്ചിമാർഗ് എന്ന് പേരിടുകയും ചെയ്യ്തു...

22 വർഷം മലമുകളിലെ ഇലകളും മലിനജലവും മാത്രം കഴിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായി. 2007 ഓഗസ്റ് 17ന് പിത്തസഞ്ചി കാൻസർ ബാധിച്ച് ഡൽഹിയിലെ  AIIMS ഹോസ്പിറ്റലിൽ വെച്ച് മരണപെടുമ്പോൾ അദ്ദേഹത്തിന് 78 വയസ്സായിരുന്നു. 2006ൽ പത്മശ്രീ അവാർഡ് നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുകയും ചെയ്‌തു.

ആത്മാക്കള്‍ പോലും അന്തിയുറങ്ങാന്‍ കൊതിക്കുന്ന പ്രേത ബംഗ്ളാവ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like