"ബെവ് ക്യു" ആപ്പ് വഴിയുള്ള മദ്യ വില്പന അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ...
- Posted on December 31, 2020
- News
- By Naziya K N
- 30 Views
ബെവ് ക്യു തുടർന്നാൽ ഔട്ട്ലെറ്റുകളിൽ ഉപഭോക്താക്കൾ കുറയുമെന്നും ഇത് ബാറുകൾക്ക് സഹായകരമാകുമെന്നാണ് ബെവ് കോ വാധിക്കുന്നത്.

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ബെവ് ക്യു ആപ്പ് നിർത്തലാക്കാനായി തീരുമാനമെടുത്ത് സർക്കാർ.ബെവ് ക്യു ആപ്പ് ഇല്ലാതെയും മദ്യം നൽകാൻ കോർപ്പറേഷൻ ഔട്ട്ലെറ്റുകൾക്ക് സർക്കാർ വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ട്.ഈ ഒരു സാഹചര്യത്തിലാണ് ബെവ് ക്യു ആപ്പ് നിർത്തലാക്കാൻ തീരുമാനമെടുത്തത്.
പൂർണമായും മദ്യം പാഴ്‌സലായി വില്പന ഔട്ട്ലെറ്റുകളിലേക്ക് വന്നതോട് കൂടി ബെവ് ക്യു ആപ്പ് വേണ്ടെന്ന് ബെവ് കോ സർക്കാരിനെ അറിയിച്ചു. ബെവ് ക്യു തുടർന്നാൽ ഔട്ട്ലെറ്റുകളിൽ ഉപഭോക്താക്കൾ കുറയുമെന്നും ഇത് ബാറുകൾക്ക് സഹായകരമാകുമെന്നാണ് ബെവ് കോ വാധിക്കുന്നത്.എന്നാൽ ക്രിസ്മസ്,ന്യൂയെർ തിരക്ക് കൂടി കഴിഞ്ഞാൽ ആപ്പിൽ നിന്ന് മാറണമെന്നാണ് സർക്കാർ തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്.