ഇരുട്ട് - കവിത

മറയേതുമില്ലാ മനുഷ്യൻ വിഹരിക്കും

ഇരവിൻ്റെ കാഴ്ചകൾ കണ്ടിടേണം

 ഉദയമിനിയേറെ അകലെയാണെങ്കിലും

ഉണരുവാൻ കാരണം ഏറെയുണ്ട്..

ഇരവാണ് പരമാർത്ഥം എന്നും അറിയുക

പകലോ ചിരിക്കുന്ന കാപട്യവും..

മറയേതുമില്ലാ മനുഷ്യൻ വിഹരിക്കും

ഇരവിൻ്റെ കാഴ്ചകൾ കണ്ടിടേണം..

വെളിച്ചം മറയ്ക്കുമാ മർത്യ സത്യങ്ങളെ

ഒരുവേള മിഴിവോടെ കാണുവാനായ്

ഉണരേണം ഇന്നിവിടെയീ രാവിൽ..

ഇരവിൽ തെളിയുന്ന കൺകളുമായ്..

ഇരുളേറുമാ നിരത്തിൻ അരികിലും

പീടിക തിണ്ണ തൻ ചാരത്തുമെല്ലാം

നിശതൻ തമസിൽ തളിർക്കുന്ന കാമവും

സിരകൾ ത്രസിപ്പിക്കും ധൂപ ദ്രവ്യങ്ങളും

ഇരുളാൽ നിറയും ഇടങ്ങളായി മാറുമീ

വഴിയോര മധ്യേ വാണിഭം ചെയ്യുന്നു..

ഈ വഴിയും കടന്നെനിക്കേറെ  നടക്കണം

ഇനിയും തെളിയാത്ത കാഴ്ച കാണാൻ..

എൻ യാത്ര തുടരുമീ വഴികളിലോക്കെയും

ഒരുപാട് കാഴ്ചകൾ കണ്ട് ഞാൻ പിന്നെയും.

പകലിൻ്റെ മങ്ങലിൽ മാന്യനെന്നോർത്തവർ..

തന്നുടെ വക്ത്ര വർണങ്ങൾ തെളിയുന്ന കാഴ്ചയും..

കപട സ്മേരങ്ങൾ ഒക്കെയും പിന്നീട് 

മറ നീക്കി വിദ്വേഷമായൊരാ കാഴ്ചയും...

കപടത കൊണ്ടെൻ്റെ കണ്ണിനെ കാർന്നൊരാ

പകലിൻ്റെ കിരണത്തിനാകുമോ കാട്ടുവാൻ...

ഇരുളാണ് സത്യം ഇരുളാണ് സത്യം

പകലോ ചിരിക്കുന്ന കാപട്യവും...

                      

              ശ്യാം ശ്രീരാഗം 

മറക്കുവാൻ കഴിഞ്ഞങ്കിൽ - കവിത

Author
Sub-Editor

NAYANA VINEETH

No description...

You May Also Like