ഭീതിയുടെ നിഴൽ വീഴ്ത്തി മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധ...

ഏതവയവയത്തെ ബാധിക്കുന്നു എന്നനുസരിച്ചായിരിക്കും രോഗ ലക്ഷണവും കണ്ടു വരുക .

ഡൽഹിയിൽ കോവിഡിന് പിന്നാലെ മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധ .ഡൽഹിയിൽ 13 പേർക്കും അഹമ്മദാബാദിൽ 44 പേർക്കും ഫംഗസ് ബാധയേറ്റു ഇതേ തുടർന്ന് കാഴ്ച്ച  ശക്തി നഷ്‌ടമായവരും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ഏറെയുണ്ട്.പ്രതിരോധ ശേഷി കുറവുള്ളവർക്കാണ് മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധയേൽക്കുന്നത്.ഇത് പുതിയ രോഗമല്ലെങ്കിലും കോവിഡ് രോഗികളിൽ റിപ്പോർട്ട് ചെയ്യുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്.നേരത്തെ കോവിഡ് മുക്തി നേടിയ ആളിന്റെ താടിയെല്ലിനു ഫംഗസ് ബാധ റിപ്പോർട്ട് ചെയ്‌തിരുന്നു .കാൻസർ,പ്രമേഹം,രോഗികൾക്കും അവയവ മാറ്റ ശസ്ത്രക്രിയ ചെയ്യുന്നവരിലും ഫംഗസ് ബാധയുണ്ടാവാൻ സാധ്യത ഉണ്ട്.

തലയോട്ടിയിലെ  അറകൾ ,മസ്തിഷ്‌കം ,ശ്വാസകോശം എന്നീ ഭാഗങ്ങളിലാണ് മ്യൂക്കർ മൈക്കോസിസ് ഫംഗസ് ബാധ പ്രാധാനമായും ബാധിക്കുന്നത്.ഏതവയവയത്തെ ബാധിക്കുന്നു എന്നനുസരിച്ചായിരിക്കും രോഗ ലക്ഷണവും കണ്ടു വരുക .മുഖത്തു ഒരുഭാഗത്ത് തടിച്ചു  നീരുവരിക,പനി ,തലവേദന തുടങ്ങിയവയാണ് മുഖ്യ രോഗ ലക്ഷണങ്ങൾ.മാസ്‌ക് ശുചിത്വം,പ്രതിരോധ ശേഷി വർധിപ്പിക്കുക തുടങ്ങിയവയാണ്  ഇതിന് പരിഹാരം.

കടപ്പാട്-സത്യം ഓൺലൈൻ.


നെല്ലിക്ക ജ്യൂസ് ഇത്ര കേമനായിരുന്നോ?...

https://www.enmalayalam.com/news/5axJE5Rz


Author
No Image

Naziya K N

No description...

You May Also Like