രാമനായി ദുൽഖർ, സീതയായി മൃണാൽ താക്കൂർ !

മൃണാളിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് കഥാപാത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കിയത്

ലെഫ്റ്റനന്റ് രാമനായി ദുൽഖർ സൽമാൻ അഭിനയിക്കുന്ന ചിത്രത്തിൽ റാമിന്റെ പ്രണയിനിയായ സീതയായി മൃണാൽ താക്കൂർ എത്തുന്നു. മൃണാളിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് കഥാപാത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കിയത്.

ഹനു രാഗവാപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽക്കർ സൽമാനാണ് നായക കഥാപാത്രം ചെയ്യുന്നതെന്ന് ഈയിടെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ നിർമാതാക്കൾ വെളിപ്പെടുത്തിയിരുന്നു. നായികാ വേഷത്തിൽ മൃണാൽ താക്കുറാണെന്ന് പുതിയ പോസ്റ്ററോടുകൂടി നിർമാതാക്കൾ വെളിപ്പെടുത്തുകയാണുണ്ടായത്.

ബോളിവുഡ് നടിയായ മൃണാൽ താക്കൂർ ഹൃത്വിക് റോഷന്റെ സൂപ്പർ 30, ജോൺ അബ്രഹാമിന്റെ ബട്ല ഹൗസ്, ഏറ്റവും ഒടുവിൽ ഫർഹാൻ അക്തറിന്റെ തൂഫാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ്. മൃണാളിന്റെ ആദ്യ  തെലുങ്ക് ചിത്രമാണിത്.

സ്വപ്ന സിനിമയുടെ കീഴിൽ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, വൈജയന്തി മൂവീസ് ആണ് ഇത് അവതരിപ്പിക്കുന്നത്. ഹൃദയ സ്പർശിയായ റൊമാന്റിക് എന്റർടെയ്‌നറുകൾ നിർമ്മിക്കുന്നതിൽ പ്രശസ്തനായ ഹനു, സ്വപ്ന സിനിമയുടെ പ്രൊഡക്ഷൻ നമ്പർ 7- നിലാണ് അടുത്തതായി കൈവെക്കുന്നത്.  ബിഗ് ബജറ്റ് ചിത്രം ഒരേസമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ നിർമ്മിക്കുന്നുണ്ട്.

ബിഗ് ബോസ് മലയാളം 3 വിജയിയായി മണിക്കുട്ടൻ കിരീടമണിഞ്ഞു

Author
Citizen journalist

Ghulshan k

No description...

You May Also Like