മാധ്യമപ്രവർത്തക സംഗമം നടത്തി.

  • Posted on November 26, 2022
  • News
  • By Fazna
  • 48 Views

 മാനന്തവാടി രൂപത സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതാംഗങ്ങളായ മാധ്യമ പ്രവർത്തകരുടെ സംഗമം നടത്തി. രൂപതയിൽ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ഒത്തുചേരലിന്റെ ഭാഗമായാണ് സംഗമം നടത്തിയത്. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു. രൂപതാധ്യക്ഷൻ മാർ. ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. രൂപതാ സഹായമെത്രാൻ മാർ. അലക്സ് താരാമംഗലം അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ.ജോസ് കൊച്ചറ യ്ക്കൽ, ഫാ.ബിജു മാവറ, ഫാ. അനൂപ് കാളിയാനി, സാലു എബ്രഹാം, സെബാസ്റ്റ്യൻ പാലമ്പറമ്പിൽ, ജോയ് ജോസഫ്, ബാബു നമ്പുടാകം, ടി.എം.ജെയിംസ് , സാജൻ മാത്യു, ദീപാ ഷാജി പുൽപ്പള്ളി , ലാൽ ജോസ് നിലമ്പൂർ, റോബിൻ കൊട്ടിയൂർ തുടങ്ങിയവർ പ്രസംഗിച്ചു.


Report : ദീപാ ഷാജി പുൽപ്പള്ളി

Author
Citizen Journalist

Fazna

No description...

You May Also Like