നാളെ രാവിലെ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്തും; സമീപ വാസികൾക്ക് ജാഗ്രതാ ജാഗ്രതാ നിർദേശം

ആവശ്യമായ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ 

ഇടുക്കി ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ 11 മണിക്ക് ഉയർത്തും . നീരൊഴുക്ക് ശക്തമായതോടെ രണ്ട് ഷട്ടറുകൾ 50 സെ മീ വീതം ഉയർത്താനാണ് തീരുമാനം. ഷട്ടറുകൾ 3 സെ മി ഉയർത്തി 100 ക്യുമിക്‌സ് ജലം പുറത്തേക്ക് ഒഴുക്കും. സെക്കൻഡിൽ ഒരു ലക്ഷം വെള്ളം പുറത്തേക്ക് ഒഴുക്കും. ആവശ്യമായ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

വൈകിട്ട് ആറുമണിയോടെ ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചേക്കും.  ഇടുക്കി അണക്കെട്ടിനു സമീപ വാസികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം വെള്ളം ഒഴുകുന്നതിനുള്ള തടസം നീക്കും. 64 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. ഇപ്പോഴത്തെ നിലയിൽ രാവിലെ 7 മണിക്ക് ജലനിരപ്പ് അപ്പർ റൂൾ കർവിലെത്തും. വേണ്ടത്ര മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി. ഇടുക്കിയിൽനിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിർദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

കോവിഡ് മാനദണ്ഡമനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി

Author
Sub-Editor

Sabira Muhammed

No description...

You May Also Like