വിനോദ സഞ്ചാരികൾക്ക്ക് കൗതുകമായി മഞ്ഞിൽ വിരിഞ്ഞ അഗ്നിപർവ്വതം....

ഐസ് വോള്‍ക്കാനോയെന്ന് ഇവയെ വിളിക്കാറുണ്ടെങ്കിലും ഈ പ്രയോഗം തെറ്റാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

കസാക്കിസ്താനിൽ ആണ് സംഭവം..മഞ്ഞു മൂടി കിടക്കുന്ന പ്രദേശം. അവിടെ 45 അടിയോളം ഉയരത്തില്‍ നില്‍ക്കുന്ന അഗ്നിപര്‍വ്വത രൂപത്തിലുള്ള ഹിമപര്‍വ്വതം. അതിന്റെ മുകള്‍ ഭാഗത്ത് നിന്നും പുക പോലെ നീരാവി പ്രവഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ചിത്രമാണിത്. കസാക്കിസ്താനിലെ അല്‍മാട്ടിയില്‍ പൊടുന്നനെ ഉയര്‍ന്ന മഞ്ഞ് അഗ്നി പര്‍വ്വതമാണിത്.

അഗ്നി പര്‍വ്വതം പോലെ തോന്നിക്കുമെങ്കിലും  ഇത് പൊട്ടിത്തെറിക്കുകയോ ഇതില്‍ നിന്നും ലാവ പ്രവഹിക്കുകയോ ചെയ്യില്ല. നിരവധി പേരാണ്  ഈ അപൂര്‍വ്വ കാഴ്ച്ച കാണാനായി പ്രദേശത്ത് എത്തുന്നത്. രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ തന്നെ ഉണര്‍വ്വ് സൃഷ്ടിക്കാന്‍ ഈ ഹിമ പര്‍വ്വതത്തിന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ഒരു ഹിമ അഗ്നിപര്‍വ്വതം അല്‍മാട്ടിയില്‍ രൂപപ്പെട്ടിരുന്നു. ഈ പ്രതിഭാസം എന്തുകൊണ്ടാണ്  സംഭവിക്കുന്നതെന്ന് നോക്കാം.

കസാക്കിസ്താന്റേത് വളരെയേറെ വൈവിധ്യമുള്ള കാലാവസ്ഥയാണ് . ഇവിടെ മഞ്ഞു കാലത്ത് കൊടു തണുപ്പാണ്  അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് അല്‍മാട്ടി തണുത്തുറഞ്ഞാണ് നില്‍ക്കുന്നതെങ്കിലും മേഖലയിലെ ചിലയിടങ്ങളില്‍ ഉഷ്ണ ജലമുള്ള നദികള്‍ ഒഴുകുന്നുണ്ട്. ഇത്തരത്തില്‍ ഒഴുകിയ ജലം മഞ്ഞിലുണ്ടായ ഗര്‍ത്തത്തില്‍ കൂടി വലിയ ശക്തിയില്‍ ചീറ്റിത്തെറിച്ച്‌ പുറത്തേക്ക് വരികയും പുറത്തെ ശക്തമായ തണുപ്പില്‍ ഇവ അഗ്നി പര്‍വ്വതത്തിന്റെ രൂപമായി മാറുകയും ചെയ്തുവെണെന്നാണ് ഈ പ്രതിഭാസത്തിന് ശാസ്ത്രലോകം നല്‍കുന്ന വിശദീകരണം. ഐസ് വോള്‍ക്കാനോയെന്ന് ഇവയെ വിളിക്കാറുണ്ടെങ്കിലും ഈ പ്രയോഗം തെറ്റാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

  ഇത്തരത്തിലുള്ള മഞ്ഞ് അഗ്നി പര്‍വ്വതങ്ങള്‍  നേരത്തെ  വടക്കന്‍ അമേരിക്കന്‍ തടാകങ്ങളായ മിഷിഗന്‍, ഒന്റാരിയോ, ഈറി എന്നീ സ്ഥലങ്ങളിലെല്ലാം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അഗ്നി പര്‍വ്വതങ്ങളുടേതിന് സമാനമായി വലിയ ഗര്‍ത്തവും അതില്‍ നിന്നും നീരാവി പുറന്തള്ളുന്നതും ഇതാദ്യമായാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

കാണാന്‍ ഭംഗിയൊക്കെ ഉണ്ടെങ്കിലും ഇവയ്ക്ക് ചെറിയ ഒരു അപകട സാധ്യതയുണ്ട്. കൗതുകവും ആകാംഷയും കാരണം ഹിമ അഗ്നി പര്‍വ്വതത്തില്‍ വലിഞ്ഞു കയറാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. ഇത് അപകടമേറിയ ഒന്നാണ്. രൂപപ്പെടുന്നത് പോലെ തന്നെ ഇവ നശിക്കാനും അധിക സമയമൊന്നു വേണ്ട. മാത്രമല്ല അഗ്നി പര്‍വ്വതത്തിന്റെ ഗര്‍ത്തത്തിലൂടെ നദിയിലോ തടാകത്തിലോ പെട്ട് പോയാല്‍ രക്ഷിച്ചെടുക്കാനും പ്രയാസമാണ്. അതിനാല്‍ തന്നെ ഹിമ അഗ്നി പര്‍വ്വതത്തിന്റെ ഭംഗി അല്‍പം അകലെ നിന്നും ആസ്വദിക്കുന്നതായിരിക്കും നല്ലത്.


ഇവയെ കണ്ടവരുണ്ടോ?

Author
No Image

Naziya K N

No description...

You May Also Like