വിവാഹ വേദിയായി ആലപ്പുഴ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡ്

എസ്.ശരത് മോനും, അഭിരാമി യും തമ്മിലുള്ള വിവാഹത്തിനാണ് കോവിഡ് വാർഡ് സാക്ഷ്യം വഹിച്ചത്.

കോവിഡ് ബാധിതനായി വരനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ പി.പി.കിറ്റ് ധരിച്ച് വധു എത്തി. മുഹൂർത്തം തെറ്റാതെ വരൻ താലിചാർത്തി. ഇതോടെ വണ്ടാനം മെഡിക്കൽ കോളേജിലെ കോവിഡ് വാർഡ് വിവാഹ വേദിയായി മാറി. 

കുപ്പപ്പുറം ഓണംപള്ളി വീട്ടിൽ എൻ.ശശിധരൻ - ജിജി ശശിധരൻ ദമ്പതികളുടെ മകൻ എസ്.ശരത് മോനും, വടക്കനാര്യാട് പ്ലാം പറമ്പിൽ പി. എസ്.സുജി-കുസുമം സുജി ദമ്പതികളുടെ മകൾ അഭിരാമി യും തമ്മിലുള്ള വിവാഹത്തിനാണ് കോവിഡ് വാർഡ് സാക്ഷ്യം വഹിച്ചത്. ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ ഞായറാഴ്ച 12-12-20 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്കു ശേഷം വധു വധു ഗൃഹത്തിലേക്കും വരൻ കോവിഡ് വാർഡിലേക്കും തിരികെ  യാത്രയായി.

മലയെ നെറുകെ പിളർത്തിയ പ്രതികാര ദാഹി!

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like