സർക്കാർ ജീവനക്കാർക്ക് പുതിയ നിബന്ധനകളുമായി സർക്കാർ

ബുധനാഴ്ചകളിൽ ഖാദി ധരിച്ച് എത്തണമെന്ന് നിർബന്ധം

അധ്യാപകർ ഉൾപ്പെടയുള്ള സർക്കാർ ജീവനക്കാർക്കായി ഉത്തരവിറക്കി  സർക്കാർ. ആഴ്ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ബുധനാഴ്ചകളിൽ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

സർക്കാർ, അർധ-സർക്കാർ പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഉത്തരവ് ബാധകമാണ്. ആവശ്യമുള്ള കൈത്തറി തുണിത്തരങ്ങൾ വാങ്ങാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട് .

കൊവിഡ് മൂലം കൈത്തറി മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സർക്കാർ ഇത്തരത്തിലൊരു പുതിയ തീരുമാനം കൈക്കൊണ്ടത്‌. നേരത്തെ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്ക് ഖാ​ദി മാ​സ്‌​കു​ക​ള്‍ നി​ര്‍ബ​ന്ധ​മാ​ക്കിയിരുന്നു. എ​ല്ലാ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മാ​സ്‌​കു​ക​ള്‍ ഖാ​ദി ബോ​ര്‍ഡി​ല്‍ നി​ന്ന് വാ​ങ്ങാ​ന്‍ സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശം ന​ല്‍കിയിരുന്നു.

മോട്ടോര്‍ വാഹന വകുപ്പ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി

Author
Sub-Editor

NAYANA VINEETH

No description...

You May Also Like