നൂറ് കോടി വാക്സീൻ എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ്; പ്രധാനമന്ത്രി നരേന്ദ്ര മോദി
- Posted on October 22, 2021
- News
- By Sabira Muhammed
- 177 Views
വിളക്ക് കത്തിക്കാൻ പറഞ്ഞപ്പോൾ അത് കൊണ്ട് കൊറോണയെ തുരത്താൻ പറ്റുമോയെന്ന് പുച്ഛിച്ചു. പക്ഷേ രാജ്യത്തിൻ്റെ ഐക്യമാണ് വിളക്കു തെളിക്കലിലൂടെ വെളിപ്പെട്ടത്

രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനമാണ് നൂറ് കോടി വാക്സീൻ എന്ന ലക്ഷ്യം കൈവരിക്കാനായത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരിലേക്കും വാക്സീൻ എത്തിക്കാൻ ഇന്ത്യക്ക് കഴിയുമോ എന്നതിൽ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ അതിനുള്ള മറുപടിയാണ് രാജ്യത്ത് കോവിഡ് വാക്സീൻ വിതരണം വികസിത രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ കോറോണയിൽ നിന്ന് കൂടുതൽ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും, രാജ്യം കൈവരിച്ചിരിക്കുന്ന അസാധാരണ ലക്ഷ്യം ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിളക്ക് കത്തിക്കാൻ പറഞ്ഞപ്പോൾ അത് കൊണ്ട് കൊറോണയെ തുരത്താൻ പറ്റുമോയെന്ന് പുച്ഛിച്ചു. പക്ഷേ രാജ്യത്തിൻ്റെ ഐക്യമാണ് വിളക്കു തെളിക്കലിലൂടെ വെളിപ്പെട്ടത്.
ഇന്ത്യയുടെ നേട്ടങ്ങളെ ലോകം മുഴുവൻ അഭിനന്ദിക്കുകയാണ്. നമ്മുടെ രാജ്യമുണ്ടാക്കിയ കൊവിൻ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. വാക്സിനേഷനിൽ വിവേചനം ഇല്ലെന്ന് ഉറപ്പാക്കിയെന്നും വിഐപി സംസ്കാരം വാക്സീൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
കർഷക സംഘടനകൾ റോഡ് തടഞ്ഞുള്ള സമരം ഒഴിവാക്കുന്നതിൽ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി