വലിയ ചരക്കുകപ്പൽ എം.എസ്.സി ക്ലോഡ് ഗിറാര്‍ഡെറ്റ് ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു
- Posted on September 14, 2024
- News
- By Varsha Giri
- 58 Views
ഏറ്റവും വലിയ ചരക്കുകപ്പൽ എം.എസ്.സി ക്ലോഡ് ഗിറാര്‍ഡെറ്റ് ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. മലേഷ്യയിൽ നിന്നെത്തിയ കപ്പൽ കണ്ടെയ്നർ ഹാൻഡ്ലിങ്ങിന് ശേഷം തിരിച്ചുപോകും. 399.99 മീറ്റർ നീളവും 61.5 മീറ്റർ വീതിയും 16.6 മീറ്റർ ആഴവും 24,116 കണ്ടെയ്നർ ശേഷിയുമുള്ള ഈ കപ്പൽ ദക്ഷിണേഷ്യയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ കപ്പലാണ്. രാജ്യത്തെ ഏറ്റവും വലിയ മദർ പോർട്ടായ വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഭീമൻ കപ്പലുകളെ കൈകാര്യം ചെയ്യാൻ സാധിക്കും. അന്താരാഷ്ട്ര കപ്പൽചാലിനോട് ചേർന്ന് കിടക്കുന്ന വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കും. അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് എം.എസ്.സി ക്ലോഡ് ഗിറാര്‍ഡെറ്റിന്റെ നങ്കൂരമിടൽ.