വിഡിയോ കോളിലൂടെ രുഗ്മിണിയമ്മയെ അമ്പരപ്പിച്ച് ലാലേട്ടൻ
- Posted on September 21, 2021
- Cinemanews
- By Sabira Muhammed
- 227 Views
കുറേ നാളായിട്ടും മോഹൻലാൽ കാണാൻ വരാതായതോടെ എല്ലാവരും കളിയാക്കുന്നുവെന്ന് പറഞ്ഞു പൊട്ടിക്കരയുന്ന രുഗ്മിണിയമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു
നേരിൽ കാണണമെന്ന് ആഗ്രഹം അറിയിച്ച ആരാധിക രുഗ്മിണിയമ്മയെ വിഡിയോ കോൾ വിളിച്ച് മോഹൻലാൽ. മോഹൻലാലിനെ കാണണമെന്നത് എൺപതുകാരിയായ രുഗ്മിണിയമ്മയുടെ വലിയ ആഗ്രഹമായിരുന്നു. തന്റെ ആഗ്രഹം അറിയുന്നവരോട് എല്ലാം രുഗ്മിണിയമ്മ പറഞ്ഞിരുന്നു.
കുറേ നാളായിട്ടും മോഹൻലാൽ കാണാൻ വരാതായതോടെ എല്ലാവരും കളിയാക്കുന്നുവെന്ന് പറഞ്ഞു പൊട്ടിക്കരയുന്ന രുഗ്മിണിയമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേരിട്ട് കാണാമെന്ന് ഉറപ്പ് നൽകികൊണ്ട് താരം വിളിച്ചത്.