ചാമ്പ്യൻമാർക്ക് വിജയതുടക്കം!
- Posted on August 15, 2021
- Sports
- By Abhinand Babu
- 287 Views
ഇത്തവണ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന ചെൽസിക്ക് ഇത് മികച്ച തുടക്കമാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് മികച്ച തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ നേരിട്ട ചെൽസി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. സ്റ്റാംഫോബ്രിഡ്ജിൽ ടൂഹലിന്റെ ടീമിന്റെ സമ്പൂർണ്ണ ആധിപത്യമാണ് കണ്ടത്. ആദ്യമായി ക്രിസ്റ്റൽ പാലസിനെ പരിശീലിപ്പിച്ച് ഇറങ്ങിയ പാട്രിക് വിയേരക്ക് വലിയ നിരാശയായി ഇന്നത്തെ മത്സരം. പതിയെ തുടങ്ങിയ ചെൽസി അലോൺസോയിലൂടെ ആണ് ലീഡ് എടുത്തത്. 21ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു അലോൺസോയുടെ ഗോൾ.
ഇതിനു ശേഷം ചെൽസി കൂടുതൽ ആക്രമിച്ചു കളിച്ചു. 40ആം മിനുട്ടിൽ അമേരിക്കൻ താരം പുലിസിക് ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി. പെനാൾട്ടി ബോക്സിൽ ക്രിസ്റ്റൽ പാലസ് ഡിഫൻസ് ഒരുഅറ്റാക്കിംഗ് ബോൾ ക്ലിയർ ചെയ്യൻ വിശമിച്ചപ്പോൾ ഒരു പൗചറെ കണക്കെ പുലിസിക് പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. രണ്ടാം പകുതിയിൽ യുവതാരം ചലോബ ആണ് ചെൽസിയുടെ ഗോൾ പട്ടികപൂർത്തിയാക്കിയത്.
ചെൽസിക്കായി അരങ്ങേറ്റം നടത്തുയായിരുന്ന താരം മനോഹര ഫിനിഷിലൂടെ ആയിരുന്നു പന്ത് വലയിൽ എത്തിച്ചത്. കൊവാചിചിൽ നിന്ന് പന്ത് സ്വീകരിച്ച് ബോക്സിന് പുറത്ത് നിന്നാണ് ഒരു ലോ ഷോട്ടിലൂടെ ചലോബസ്കോർ ചെയ്തത്. ഇത്തവണ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന ചെൽസിക്ക് ഇത് മികച്ച തുടക്കമാണ്.