വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം; ഇളവുകൾ സംബന്ധിച്ച ശുപാർശകൾ ഇന്ന് പരി​ഗണിക്കും

ടിപിആറിന് പകരം രോഗികളുടെ എണ്ണം നോക്കിയുള്ള നിയന്ത്രണങ്ങൾ അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചർച്ചചെയ്യും

ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച  ചീഫ് സെക്രട്ടറി തല ശുപാർശകൾ  മുഖ്യമന്ത്രി ഇന്ന് പരി​ഗണിക്കും. കടകൾ തുറക്കാൻ ആഴ്ചയില്‍ ആറ് ദിവസവും അനുമതി നല്‍കണമെന്നും വാരാന്ത്യ ലോക്ക്ഡൗണ്‍  ഞായറാഴ്ച മാത്രമാക്കണമെന്നുമാണ് പ്രധാന ശുപാര്‍ശകള്‍. കടകളുടെ പ്രവര്‍ത്തന സമയത്തെ കുറിച്ചും ഇന്ന് ചേരുന്ന കോവിഡ് അവലോകന യോ​ഗം പരി​ഗണിക്കും.

നിരവധി ഇളവുകളും ടിപിആറിന് പകരം രോഗികളുടെ എണ്ണം നോക്കിയുള്ള നിയന്ത്രണങ്ങളും അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചർച്ചചെയ്യും. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടി ആലോചനയിലുണ്ട്. പ്രധാന നിർദേശം നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്‍മെന്‍റ്  സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും.

റോബിൻ വടക്കുംചേരിയുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

Author
Sub-Editor

Sabira Muhammed

No description...

You May Also Like