കേരളത്തിൽ പക്ഷിപ്പനി സ്ഥിതീകരിച്ചു.

രോഗബാധ ഉണ്ടായ പ്രാദേശികളിലെ നിശ്ചിത ചുറ്റളവിലുള്ള വളർത്തു പക്ഷികൾ ഉൾപ്പടെയുള്ള എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത്  പക്ഷിപ്പനി  സ്ഥിതീകരിച്ചു.ആലപ്പുഴ കുട്ടനാടൻ മേഖലയിലും കോട്ടയത്തു നീണ്ടൂരിലുമാണ് പക്ഷിപ്പനി സ്ഥിതീകരിച്ചത്.  H-5  N-1 എന്ന വൈറസ് ആണ്  സ്ഥിതീകരിച്ചത് എന്ന് മന്ത്രി കെ രാജു പറഞ്ഞു.

ഈ പ്രദേശങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു.ഇതിനെ തുടർന്ന് ഭോപ്പാൽ ലാബിലേക്ക് അയച്ചു കൊടുത്ത 8 സാമ്പിളുകളിൽ 5 എണ്ണത്തിലാണ്  രോഗം സ്ഥിതീകരിച്ചത്..

വൈറസിലുണ്ടാകുന്ന  മാറ്റങ്ങൾ അനുസരിച്ച ഈ രോഗം മനുഷ്യരിലേക്കും പകരാൻ  സാധ്യത ഉണ്ടെങ്കിലും ഇതുവരെ ഈ രോഗം മനുഷ്യരിലേക്ക് പടർന്നിട്ടില്ലെന്ന് വിദഗ്‌ധർ  പറയുന്നു.രോഗബാധ ഉണ്ടായ പ്രാദേശികളിലെ നിശ്ചിത ചുറ്റളവിലുള്ള വളർത്തു പക്ഷികൾ ഉൾപ്പടെയുള്ള എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്.രോഗബാധ സ്ഥിതീകരിച്ചു പശ്ചാത്തലത്തിൽ കേന്ദ്ര നിർദ്ദേശ പ്രകാരം തുടർനടപടികൾ സ്വീകരിക്കും.മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.രോഗം സ്ഥിതീകരിച്ച ആലപ്പുഴ കോട്ടയം ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.എക്‌സിമയെ കുറിച്ച് അറിയേണ്ടതെല്ലാം....

https://enmalayalam.com/news/kyaK8suS

Author
No Image

Naziya K N

No description...

You May Also Like