ഐപിഎൽ; ഇന്ത്യ വേദിയാകില്ലെന്ന് റിപ്പോർട്ടുകൾ
- Posted on January 14, 2022
- Sports
- By NAYANA VINEETH
- 198 Views
പരിഗണനയിൽ രണ്ട് രാജ്യങ്ങളെന്ന് സൂചന

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഐപിഎൽ 15ആം സീസൺ വേദി ഇന്ത്യയിൽ നിന്നും മാറ്റിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി പലതവണ പറഞ്ഞെങ്കിലും അത് നടക്കാനിടയില്ലെന്നാണ് സൂചന.
വേദിയായി ആദ്യം പരിഗണിക്കുക ഇന്ത്യയെത്തന്നെയാണെങ്കിലും മറ്റ് രണ്ട് രാജ്യങ്ങൾ കൂടി ബിസിസിഐയുടെ പരിഗണനയിലുണ്ട്. ദക്ഷിണഫ്രിക്ക, ശ്രീലങ്ക എന്നീ വേദികളാണ് ബാക്കപ്പ് ഓപ്ഷനുകളായി ബിസിസിഐ പരിഗണിക്കുന്നത്.
കഴിഞ്ഞ സീസണിൽ ഭാഗികമായും അതിനു മുൻപത്തെ സീസണിൽ പൂർണമായും യുഎഇയിൽ വച്ച് നടത്തിയെങ്കിലും യുഎഇയെ എല്ലായ്പ്പോഴും പരിഗണിക്കാനാവില്ലെന്നാണ് ബിസിസിഐ നിലപാട്. ഇന്ത്യയിൽ തന്നെ നടത്തുകയാണെങ്കിൽ മുംബൈ നഗരത്തിലെ മൂന്ന് സ്റ്റേഡിയങ്ങളാവും ഐപിഎല്ലിന് വേദിയാവുക.