മലയാളത്തിലും തമിഴിലും മികച്ച നടി; സൈമ അവാർഡിൽ താരമായി മഞ്ജു വാര്യർ
- Posted on September 21, 2021
- Cinemanews
- By Sabira Muhammed
- 192 Views
2019ലെ മികച്ച നടന്‍ മോഹന്‍ലാല്‍

മലയാളത്തിന്റ പ്രിയതാരം മഞ്ജു വാര്യർക്ക് സൈമ അവാർഡിൽ ഇരട്ടി മധുരം. മികച്ച നടിക്കുള്ള പുരസ്കാരം തമിഴിൽ നിന്നും മലയാളത്തിൽ നിന്നും മഞ്ജുവിനെ തേടിയെത്തി. താരത്തിന്റെ ആദ്യ തമിഴ് ചിത്രമായ അസുരനും മലയാള ചിത്രങ്ങളായ പ്രതിപൂവൻ കോഴി, ലൂസിഫർ എന്നിവയിലൂടെയുമാണ് മഞ്ജു മികച്ച നടിയായി മാറിയത്.
അസുരനിലെ അഭിനയത്തിന് ധനുഷിനെ മികച്ച നടനായും തെരഞ്ഞെടുത്തു. ഷൂട്ടിങ് തിരക്കുകൾ ആയതിനാൽ മലയാളത്തിന്റെ പുരസ്കാരം ആന്റണി പെരുമ്പാവൂരും തമിഴിലേത് സംവിധായകൻ വെട്രിമാരനുമാണ് മഞ്ജുവിനു വേണ്ടി ഏറ്റുവാങ്ങിയത്.
കഴിഞ്ഞ വര്‍ഷം കൊവിഡ് പശ്ചാത്തലത്തില്‍ അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‍കാരങ്ങൾ ഈ തവണ ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു. ലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മികവുകള്‍ക്കാണ് പുരസ്‍കാരം.
2019ലെ മലയാള സിനിമകള്‍ക്കുള്ള പുരസ്‍കാരങ്ങളില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആണ്. ചിത്രം ലൂസിഫര്‍.മോഹന്‍ലാലിനൊപ്പം മികച്ച നടനുള്ള 2019ലെ നോമിനേഷന്‍ നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്‍റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്‍) എന്നിവരായിരുന്നു.
തോക്കുമായി മമ്മൂട്ടി; 'പുഴു'ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്