രാഷ്ട്രീയപരമായ ഉന്നതിക്ക് വേണ്ടി പെഗാസസ് ഉപയോഗിച്ചു; രാഹുൽ ഗാന്ധി

രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഭീകരർക്കെതിരെ ആയുധമാക്കേണ്ട വജ്രായുധം രാജ്യത്തിനെതിരെ മോദി  ഉപയോഗിച്ചുവെന്നാണ് രാഹുലിന്റെ ആരോപണം

ആഭ്യന്തര മന്ത്രി അമിത് ഷാ പെഗാസസ് വിഷയത്തിൽ രാജിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഭീകരർക്കെതിരെ ആയുധമാക്കേണ്ട വജ്രായുധം രാജ്യത്തിനെതിരെ മോദി  ഉപയോഗിച്ചുവെന്നാണ് രാഹുലിന്റെ ആരോപണം.

സുപ്രീം കോടതി ജഡ്ജിയുടെ ഫോൺ കോളുകൾ വരെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.  അഴിമതിക്കാരനല്ലെങ്കിൽ ഭയം വേണ്ടെന്നും തന്റെ ഫോൺ ചോർത്തിയത് മാത്രമല്ല വിഷയമെന്നും  രാഹുൽ ഗാന്ധി പറഞ്ഞു.

കേന്ദ്ര സർക്കാർ പെഗാസസ് സോഫ്റ്റ്‍വെയർ വാങ്ങിയോ ഉപയോഗിച്ചോ എന്ന ചോദ്യത്തിന്  ഉത്തരം പറയണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഈ വിഷയത്തിൽ പാർലമെന്റിലും ലോകസഭയി  പ്രതിപക്ഷം ഇന്നും പ്രതിഷേധം തുടരുകയാണ്.

പെഗാസസ്: പ്രതിഷേധ തിരമാലയുമായി പ്രതിപക്ഷം

Author
Citizen journalist

Amal Sebastian

No description...

You May Also Like