അന്ന ദാതാക്കളുടെ സമരത്തിന് ആറ് മാസം; പോരാട്ട ഭൂമിയിൽ ഇന്ന് കരിദിനം

പ്രധാനമന്ത്രിയായി നരേന്ദ്രമോദി 2014 മെയ് 26ന് അധികാരമേറ്റതിന്റെ ഏഴാം വാർഷികം കൂടിയായ ഇന്ന്  കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും.

രാജ്യവ്യാപകമായി കാർഷിക നിയമങ്ങൾക്കെതിരെ നടത്തുന്ന സമരം ആറാം മാസത്തിലേക്ക് കടക്കുമ്പോൾ കർഷകർ ഇന്ന് കരിദിനമായി ആചരിക്കും.  പ്രധാനമന്ത്രിയായി നരേന്ദ്രമോദി 2014 മെയ് 26ന് അധികാരമേറ്റതിന്റെ ഏഴാം വാർഷികം കൂടിയായ ഇന്ന്  കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും. ഇന്നത്തെ പ്രതിഷേധത്തിന്  വിവിധ സംഘടനകളാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളും നേരത്തെ പ്രതിഷേധത്തിന് പിന്തുണയുമായി  രംഗത്തെത്തിയിരുന്നു. കരിദിനത്തിന്  ഇടത് പാർട്ടികളും കോൺഗ്രസുമടക്കം 12  പ്രതിപക്ഷ പാർട്ടികളാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. 

ട്രാക്ടറുകളിലും മറ്റുമായി മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും പ്രതിഷേധിക്കാനാണ് കർഷക നേതാക്കളുടെ ആഹ്വാനം.   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകൾ, ചിത്രങ്ങൾ എന്നിവ രാജ്യ വ്യാപകമായി കൂട്ടിയിട്ട് കത്തിക്കും.  ഗ്രാമ-നഗര വ്യത്യാസമില്ലാതെ കറുത്ത തലപ്പാവ്, ദുപ്പട്ട, വസ്ത്രം എന്നിവ ധരിച്ച് ഡൽഹി അതിർത്തികളിലും പ്രതിഷേധം സംഘടിപ്പിക്കും. കറുത്ത പതാകകൾ കർഷക ട്രാക്ടറുകളിലും സ്ഥാപിക്കും.

ലക്ഷദ്വീപിന് വേണ്ടി ശക്തമായ പ്രതിഷേധമുയർത്തി മലയാളികളും

Author
Sub-Editor

Sabira Muhammed

No description...

You May Also Like