മീഡിയസിറ്റിയുടെ പതിമൂന്നാമത് മാധ്യമ, നാടക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

മീഡിയസിറ്റിയുടെ പതിമൂന്നാമത് മാധ്യമ, നാടക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം : മീഡിയസിറ്റിയുടെ പതിമൂന്നാമത് മാധ്യമ, നാടക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

മികച്ച ടെലിവിഷൻ അവതാരകനുള്ള പുരസ്‌കാരം   ആര്‍. ശ്രീകണ്ഠന്‍ നായര്‍ (ഫ്ലവേഴ്‌സ് )ക്ക് .മാധ്യമ ശ്രേഷ്ഠ പുരസ്‌കാരങ്ങൾ ജോണി ലൂക്കോസ് (മനോരമ ന്യൂസ്‌ ),മാർഷ്യൽ വി. സെബാസ്റ്റ്യൻ(മാതൃഭൂമി ന്യൂസ്‌ ),ശശിശേഖര്‍ ( മലയാള മനോരമ ) , ദിനേശ് ശര്‍മ (ദേശാഭിമാനി )ദീപക് ധര്‍മടം (24),അനില്‍ നമ്പ്യാര്‍(ജനം ടിവി ) എന്നിവർക്കാണ്.വീഡിയോ വിഷന്‍ പുരസ്‌കാരം ജനം ടി വിയിലെ  ക്യാമറാമാൻ രജിത്ത് മണിമംഗലത്തിനാണ് നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള  പുരസ്‌കാരങ്ങൾ  പൗളി വത്സന്‍,അനശ്വര സുദേവന്‍ എന്നിവർക്കും നൽകും.

ഒക്ടോബർ 18  വെള്ളിയാഴ്ച വൈകിട്ട് 3 മണിയ്ക്ക് തിരുവനന്തപുരം കിഴക്കേകോട്ട കാർത്തിക തിരുനാൾ ആഡിറ്റോറിയത്തിൽ നടക്കുന്ന എ. റ്റി  ഉമർ അനുസ്മരണ ചടങ്ങിൽ വച്ച് പുരസ്‌കാരങ്ങൾ നൽകും.


Author
Citizen Journalist

Goutham prakash

No description...