അബദ്ധത്തിലുള്ള സ്ഫോടനമെന്ന് ആഭ്യന്തര മന്ത്രാലയം.
- Posted on November 16, 2025
- News
- By Goutham prakash
- 58 Views
ജമ്മു: കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ക്രൈംബ്രാഞ്ചിൻ്റെ രണ്ട് വീഡിയോഗ്രാഫർമാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്ഫോടക വസ്തുക്കളുടെ പരിശോധനയുടെ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു സ്ഫോടനം. ഫരീദാബാദിൽ ഭീകരരുടെ കയ്യിൽ നിന്ന് പിടികൂടിയ അമോണിയം നൈട്രേറ്റ് ഉൾപ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ സുരക്ഷിതമായി തുറസ്സായ സ്ഥലത്താണ് സൂക്ഷിച്ചതെന്നും അബദ്ധത്തിലുള്ള സ്ഫോടനമാണ് ഉണ്ടായതെന്നും അധികൃതർ വ്യക്തമാക്കി. രാത്രി 11.20 ഓടെ സ്ഫോടനം സംഭവിച്ചത്. ഇതിൽ 9 പേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ജമ്മു കാശ്മീർ ഡിവിഷൻ ജോയിന്റ് സെക്രട്ടറി പ്രകാശ് ലോകാന്ദേ പറഞ്ഞു
