ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ iExams ല്‍ മാര്‍ച്ച് അഞ്ചിന് വൈകിട്ട് 5 നകം പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ് ചെയ്യണം.


ന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി 2022 ജനുവരിയില്‍ നടന്ന പരീക്ഷയുടെ  ഫലം പ്രസിദ്ധീകരിച്ചു.  www.dhsekerala.gov.in/, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഫലം ലഭ്യമാകും.

ഉത്തരക്കടലാസുകളുടെ പുനര്‍നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകര്‍പ്പ് ലഭിക്കുന്നതിനും നിശ്ചിത ഫോമിലുള്ള അപേക്ഷകള്‍, നിര്‍ദ്ദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന് മാര്‍ച്ച് നാലിനകം സമര്‍പ്പിക്കണം.

പുനര്‍മൂല്യനിര്‍ണയത്തിന് ഒരു പേപ്പറിന് 500 രൂപയായിരിക്കും ഫീസ്. ഉത്തരകടലാസുകളുടെ പകര്‍പ്പിന് 300 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ. യാതൊരു കാരണവശാലും അപേക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല.

അപേക്ഷാഫോം സ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്. സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ iExams ല്‍ മാര്‍ച്ച് അഞ്ചിന് വൈകിട്ട് 5 നകം പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ് ചെയ്യണം.

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like