ശസ്ത്രക്രിയ ചരിത്രത്തിലൂടെ; അവസാന ഭാഗം - ആയുർവേദ ഡോ. ദീപ്തി സാത്വിക്

ആയുർവേദകാരന്റെ ശസ്ത്രക്രിയാ മുറികളിൽ അറിവിലൂടെ ആയുസ്സും ജീവനും ആണ് തുന്നിച്ചേർത്തത്.

അക്കാലത്ത് വളരെ വികസിതമായ എന്നാൽ ആവശ്യമെങ്കിൽ മാത്രം ശസ്ത്രങ്ങൾ യന്ത്രങ്ങൾ എന്ന രണ്ടു വിഭാഗത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് സുഖപ്പെടുത്തിയിരുന്ന ഈ സർജറി വിഭാഗത്തെ ബുദ്ധമത കാലത്ത് അവരുടെ അഹിംസാ തത്വങ്ങളെ ഉൾക്കൊണ്ട്‌ ചെയ്യാൻ പാടില്ല എന്നായി നിയമം.

ഒരു ഋശ്രാശ്വൻ എന്ന രാജർഷിയുടെ അന്ധത മാറ്റിയത് സർജറിയിലൂടെയാണ്. കൃത്രിമക്കണ്ണുകൾ വെച്ചതായും  പല്ലുകൾ ഇളക്കാനും പറിക്കുവാനും പുതിയവ വെക്കാനും അന്ന് വളരെ അത്ഭുതകരമായ യന്ത്ര സംവിധാനങ്ങൾ  ഉണ്ടായിരുന്നു..

മൂലക്കുരു,ഭഗന്തരം എന്നിവ പരിശോധിക്കാൻ ഇന്ന് പ്രോക്ടോസ്കോപ്പ് ഉപയോഗിക്കുമ്പോൾ,ഗർഭപാത്രവും  അതുമായി ബന്ധപ്പെട്ട അവയവങ്ങൾക്കുമായി  മറ്റും പ്രായോഗികതയിൽ  ഒരു കുറവും വരാത്ത യന്ത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളതിൽ നിന്നും തന്നെയാണ്  അലോപ്പതിക്കാരന് ആ ആശയം പോലും കിട്ടിയിട്ടുള്ളു !!!

ശവശരീരം പ്രത്യേക രീതിയിൽ ശുദ്ധിവരുത്തിയശേഷം ഓരോ ശരീര അവയവങ്ങളെ ,ഘടകങ്ങളെ  നേരിട്ട് വിവരിച്ചിരിക്കുന്നു.വിട്ടുപോയ ഒരു അവയവം പോലുമില്ല. കണ്ണിൽ കാണാത്ത  സൂക്ഷ്മ ഞരമ്പുകളും, നാഡീവ്യൂഹം, ധമനികൾ പേശികൾ,കുടൽ, ENT, തല, മസ്‌തിഷ്ക്കം, വിവിധതരം ഒടിവുകൾ, സിസേറിയൻ, പ്ലാസ്റ്റിക് സർജറി,അവയവ മാറ്റിവെയ്ക്കൽ  എന്നിങ്ങനെ മനുഷ്യശരീരത്തിലെ എല്ലാ മേഖലകളും ഇതിൽ പെടും..ഒപ്പം ഇന്നത്തെ ഒരു സാങ്കേതിക പിന്തുണയും ഇല്ലാതെ തികഞ്ഞ ശാസ്ത്രീയ തികവോടെ വിജയകരമായി ഒഴിച്ചുകൂടാനാവാത്തയവസ്ഥയിൽ സർജറികൾ നടത്തുകയും ആ അറിവിനെ ഇന്നത്തേക്കാൾ മനോഹരമായി പഠിപ്പിക്കുകയും ചെയ്‌തിരിക്കുന്നു.

ഇന്ന് അപകടം ഉണ്ടായാൽ വാഹനങ്ങളുടെ കമ്പിയും ഗ്ലാസ്സും കുത്തിക്കയറുമെങ്കിൽ അന്ന് അസ്ത്രം, കല്ല്,മുള്ള്, അസ്ഥി ഇവയൊക്കെ ആവാം.കമ്പിയും ഗ്ലാസും ഇല്ലാതിരുന്നു എന്നൊന്നും തോന്നുന്നില്ല.മരത്തിനു മുകളിൽ നിന്ന് വീണാലും  പിന്നെ രക്തം ഒരുപാട് വാർന്നുപോയാലും അന്നുമിന്നും ഒരേ ഫലം തന്നെയല്ലേ?പകരം രക്തം കയറ്റാനും വേണ്ടി വന്നാൽ രക്തം കളയാനും സാങ്കേതിക സംവിധാനം വിവരിച്ചു കാണുന്നു.

ഡെലിവറിക്ക് ഉപയോഗിക്കാൻ  അന്നൊരു ഫോഴ്സ്പ്സ് ഉപയോഗിച്ചതിന്റെ പേര് ഗർഭശങ്കു എന്നാണ്. ഇതെല്ലാം അതേ ആകൃതിയിലാണ് ഇന്നുമുപയോഗിക്കുന്നത്.അന്നത്തെ പീച്ചാംങ്കുഴലാണ് ഇന്നത്തെ സിറിഞ്ച്.മൂത്രം എടുക്കാൻ അന്ന് നിർദ്ദേശിച്ച അതെ യന്ത്രം തന്നെയാണ് ഇന്നുമുപയോഗിച്ചു വരുന്നത്.

തുന്നാൻ ഇന്ന് കൃത്രിമമായി നിർമ്മിച്ച നൈലോൺ/സിൽക്ക്/പോളിസ്റ്റർ നൂലുകൾ  ഉപയോഗിക്കുന്നുവെങ്കിൽ അന്ന് ആഴത്തിലുള്ള മുറിവ് സ്റ്റിച്ചിംഗിന് ഒരു പ്രത്യേക ചെടിയുടെ നാരുകൾ ഉള്ളിൽ ദോഷമില്ലാതെ അലിഞ്ഞുപോവുന്നവ ഉപയോഗിച്ചു.  ജീവൻ രക്ഷിച്ചു എന്നു മാത്രമല്ല വളരെ കൃത്യതയോടെ പിഴവുകളൊന്നുമില്ലാതെ ചെയ്തു.

ഇന്നത്തെ അനസ്തേഷ്യക്കു പകരം സമ്മോഹിനി എന്ന ഔഷധത്താൽ ബോധം കെടുത്തുകയും സഞ്ജീവനി എന്ന മരുന്നിനാൽ ബോധമുണ്ടാക്കുകയും ചെയ്തിരുന്നു.

ഇനി പറയേണ്ടതില്ലല്ലോ. ഇതൊക്കെ ചരിത്രമായി വെറും രേഖാരൂപത്തിൽ  കിടക്കുന്നവയല്ല. ശ്രേഷ്ഠമായ അവരുടെ  പഠനങ്ങളിലൂടെയുള്ള അളവും അതിരുമില്ലാത്ത വിജ്ഞാനസങ്കേതങ്ങളാണ്.

ഇപ്പോൾ ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ കണ്ട് പുതിയ ഇംഗ്ലീഷ് പേരൊക്കെ ഇട്ട് പരീക്ഷണങ്ങൾ നടത്തി '"ശാസ്ത്രീയമായി "" തെളിയിച്ചു പഠിച്ചുകൊണ്ടിരിക്കുന്നു  അലോപ്പതിക്കാർ.

എല്ലാം അന്നേ ആയുർവേദകാരന്മാർ എല്ലാവരും പഠിച്ചു കഴിഞ്ഞിരിക്കുന്നു. മനുഷ്യശരീരം പരിവർത്തനം  ചെയ്യുന്നില്ലല്ലോ. അന്നുമിന്നും വ്യവസ്ഥകളും പ്രവർത്തനവും അവയവങ്ങളും ഒക്കെ ഒന്നു തന്നെയല്ലേ?

ഇന്ന് അലോപ്പതിക്കാരൻ ഉപയോഗിച്ചുവരുന്ന എല്ലാ ഉപകരണങ്ങളും ആയുർവേദശാസ്ത്രത്തിലെ പഴയവ തന്നെയാണെന്നും അന്നത്തെ വൈദ്യകുലത്തിന്റെ, സർജറികളുടെ പ്രായോഗികത, നിഷ്പ്രയാസമായി ചെയ്യാനുള്ള കഴിവ്,വിവിധങ്ങളായ ഉപകരണങ്ങൾ, ജ്ഞാന വ്യാപ്തി  ഇതെല്ലാം കടം കൊണ്ട് വളർന്നുപോയ  അലോപ്പതിക്കു എങ്ങനെ നിഷേധിക്കാൻ കഴിയും??

പിന്നെ നമ്മെപ്പോലുള്ളവരുടെ ജീവന് വില കൽപ്പിക്കാതെ , ഭരണകൂടങ്ങളിലും നിയമ വ്യവസ്ഥിതിയിലും കൈകടത്തി, തെറ്റിദ്ധാരണകൾ പരത്തി, മാരകമായ മരുന്നുകളും തന്ന്, മറ്റു ശാസ്ത്ര തത്വങ്ങളെ മനസ്സിലാക്കുന്നില്ല എന്നതുമല്ല പുച്ഛിച്ചു,ചുറ്റുമുള്ള കുറേ അവർക്കനുകൂലമാവേണ്ട എല്ലാത്തിനെയും വിലക്കു വാങ്ങി, പുതിയ കുറേ പേരുമിട്ടു ഇറക്കുന്ന രോഗങ്ങളുമായി, അമേരിക്കക്കാരനെയും നിയന്ത്രിക്കുന്ന മരുന്ന് മാഫിയകൾക്ക് ഇന്ത്യയെ ഒറ്റികൊടുത്ത്  ആയുസ്സ് ഇല്ലാതാകുന്ന വാക്‌സിനും അടിച്ചേൽപ്പിച്ച് ഈ ചെയ്യുന്ന എല്ലാം....

വേണമെങ്കിൽ സ്വയം ബുദ്ധിയും അറിവുള്ളവരാകുക. ശബ്ദവും പ്രതിഷേധവും ഒന്നിച്ചുയർത്തുക.

അലോപ്പതിക്കാരന്റെ ഈ നിഷേധാത്മകത കൃത്യമായ ആരോഗ്യസംരക്ഷണ  ഉപാധികളും, രോഗങ്ങളെ മാറ്റാനുള്ള ഉത്തരങ്ങളും ഉള്ള ആയുർവേദശാസ്ത്രത്തിനെ ബാധിക്കില്ല എന്നുറക്കെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

കാരണം,

ആയുർവേദകാരന്റെ ശസ്ത്രക്രിയാ മുറികളിൽ അറിവിലൂടെ ആയുസ്സും ജീവനും ആണ് തുന്നിച്ചേർത്തത്.

ശസ്ത്രക്രിയ ചരിത്രത്തിലൂടെ; ഭാഗം രണ്ട്

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like