സിൽവർലൈൻ ; തിരുവനന്തപുരം കരിച്ചാറയിൽ കല്ലിടലിനിടെ സംഘർഷം

കോൺഗ്രസ് പ്രവർത്തകൻ ബോധരഹിതനായി വീണു

സിൽവർലൈൻ കല്ലിടൽ പുനരാരംഭിച്ച തിരുവനന്തപുരം കരിച്ചാറയിൽ സംഘർഷം. പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും. കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു.

സർവേ നടപടികൾ നിർത്തിവച്ച പ്രദേശമായിരുന്നു കരിച്ചാറ. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കല്ലിടൽ നടപടി ആരംഭിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ തീരുമാനിക്കുന്നത്. പദ്ധതി പ്രദേശത്ത് കല്ലിടാൻ ഉദ്യോഗസ്ഥരെത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ തടയാനെത്തി. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു.

സംഘർഷത്തിനിടെ ഒരു കോൺഗ്രസ് പ്രവർത്തകൻ ബോധരഹിതനായി വീണു. ബോധരഹിതനായി വീണ പ്രവർത്തകനെ റോഡിൽ നിന്ന് മാറ്റിയില്ല. ഇപ്പോൾ ഈ പ്രവർത്തകന് ചുറ്റും നിന്ന് മുദ്രാവാക്യം വിളിക്കുകയാണ് മറ്റ് കോൺഗ്രസ് പ്രവർത്തകർ.

മൈലപ്ര സഹകരണ ബാങ്കിൽ പെൻഷൻ തുകകളിൽ ക്രമക്കേട്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like