സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവം: രജിസ്‌ട്രേഷന്‍ തുടങ്ങി
- Posted on November 15, 2024
- News
- By Varsha Giri
- 34 Views
ആലപ്പുഴ.
സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് എച്ച്.എസ് എസില്‍ വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതിന് ആരംഭിച്ചു. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി എ സന്തോഷ് പത്തനംതിട്ട ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് മല്‍സരപങ്കാളിത്ത കാര്‍ഡ് വിതരണം ചെയ്ത് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.
14 ജില്ലകള്‍ക്കായി ഏഴ് കൗണ്ടറുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 100 ലധികം അധ്യപകരാണ് രജിസ്‌ട്രേഷന്‍ പ്രക്രിയയുടെ ചുമതലക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.
സി.ഡി. സുനീഷ്