ഇന്ത്യയ്ക്ക് ഒരു സ്വർണം; അഭിമാനമായി പ്രിയാ മാലിക്ക്
- Posted on July 26, 2021
- Sports
- By Abhinand Babu
- 376 Views
ലോക കേഡറ്റ് റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 73 കിലോഗ്രാം വിഭാഗത്തിലാണ് പ്രിയ ഒന്നാമതെത്തിയത്

ഇന്ത്യ ഒരു സ്വർണ മെഡൽ നേടിയിരിക്കുന്നു. പക്ഷേ അത് ടോക്യോ ഒളിമ്പിക്സിൽ അല്ല. ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിൽ നിന്ന് ഇന്ത്യയ്ക്ക് സ്വർണനേട്ടം. ഗുസ്തി താരം പ്രിയാ മാലിക്കാണ് ഇന്ത്യക്ക് അഭിമാന നിമിഷം കൊണ്ടുവന്നത്. 2019-ൽ പുണെയിൽ വച്ച് നടന്ന ഖേലോ ഇന്ത്യയുടെ എഡിഷനിലും അതേ വർഷം ഡൽഹിയിൽ വച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസിലും പ്രിയ സ്വർണം നേടിയിരുന്നു.
പാറ്റ്നയിൽ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യൻഷിപ്പിലും താരം ഒന്നാമതെത്തിയിരുന്നു. ലോക കേഡറ്റ് റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 73 കിലോഗ്രാം വിഭാഗത്തിലാണ് പ്രിയ ഒന്നാമതെത്തിയത്. ഫൈനലിൽ ബെലാറസ് താരമായ കെനിയ പറ്റപോവിച്ചിനെ 5-0 ത്തിന് തോൽപ്പിച്ചാണ് താരത്തിന്റെ നേട്ടം.