കേള്‍വിത്തകരാര്‍ മെഷീൻ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്, ക്ലിനിക്ക് ഉടമക്ക് പിഴ ചുമത്തി
- Posted on May 08, 2025
- News
- By Goutham prakash
- 614 Views
സി.ഡി. സുനീഷ്.
കേള്‍വിത്തകരാര്‍ പരിഹരിക്കുന്നതിനുള്ള മെഷീന്‍ നല്‍കാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ക്ലിനിക്ക് ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. ഉഴവൂര്‍ സ്വദേശിയായ സി കെ സ്റ്റീഫന്‍ ആണ് കോട്ടയം കുമാരനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന റഫാല്‍ മള്‍ട്ടി റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഓട്ടിസം ആന്‍ഡ് ലേണിംഗ് ഡിസെബിലിറ്റി സ്‌പെഷ്യലൈസ്ഡ് സെന്ററിനെതിരെ പരാതിയുമായി കോട്ടയം കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചത്.
