നിഗൂഢ ലോഹത്തൂൺ ഇന്ത്യയിലും പ്രത്യക്ഷപെട്ടു.

നിഗൂഢ ലോഹത്തൂൺ എന്നാണ് പ്രദേശവാസികൾ ഇതിന് പേര് നൽകിയിരിക്കുന്നത്.

ലോകത്ത്  പലഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട  ലോഹത്തൂൺ ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടു.അഹമ്മദാബാദിലാണ് ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടത്.താൽതേജിലെ  സിംഫണി പാർക്കിലാണ് 6 അടി നീളമുള്ള ലോഹത്തൂൺ  കണ്ടെത്തിയത്.നിഗൂഢ ലോഹത്തൂൺ എന്നാണ് പ്രദേശവാസികൾ ഇതിന് പേര് നൽകിയിരിക്കുന്നത്.ഭൂമി കുഴിച്ചതിന്റെ അടയാളങ്ങളില്ലാതെ മണ്ണിൽ നിന്നുമുയർന്ന നിലയിലാണ് ലോഹത്തൂൺ കാണപ്പെട്ടത്  .പാർക്കിലെ സെക്യൂരിറ്റി പറയുന്നത് വൈകിട്ട് ജോലി കഴിഞ്ഞു പോകുന്നത് വരെ ഇത്തരത്തിലൊരു തൂൺ അവിടെ ഇല്ലായിരുന്നു എന്നും, അടുത്ത ദിവസം ജോലിക്കെത്തിയപ്പോഴാണ്  ലോഹത്തൂൺ കാണുന്നത് എന്നുമാണ്.

ആദ്യമായി ലോഹത്തൂൺ കണ്ടെത്തിയത് യു എസ് എ യിലെ യൂടായിലാണ്.പിന്നീട് റൊമാനിയയിൽ നിന്നും അമേരിക്ക,യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും ലോഹത്തൂണിന്റെ വാർത്തകൾ  റിപ്പോർട്ട് ചെയ്‌തിരുന്നു .കൊറോണ കാലത്ത് മലയാളികൾ ഏറ്റവും കൂടുതൽ കേട്ട ശബ്‌ദം ഇതാണ് ..

https://enmalayalam.com/news/wpoPRmLS

Author
No Image

Naziya K N

No description...

You May Also Like