ഇന്ന് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കും

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രണ്ട് മണിക്ക്  ഫലപ്രഖ്യാപനം നടത്തും

ഇന്ന്  എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രണ്ട് മണിക്ക്  ഫലപ്രഖ്യാപനം നടത്തും. പരീക്ഷയും മൂല്യനിർണ്ണയവും ഇത്തവണ കോവിഡ് സാഹചര്യത്തിലായിരുന്നു. 

ഇത്തവണ ഗ്രെയ്സ് മാർക്ക് ഇല്ലെങ്കിലും മൂല്യനിർണ്ണയം ഉദാരമാക്കിയതുകൊണ്ട് വിജയശതമാനം ഉയരാനാണ് സാധ്യത. സംസ്ഥാനത്തെ ഏറ്റവും വലിയ വിജയശതമാനം കഴിഞ്ഞ വർഷമായിരുന്നു. 98.82ശതമാനം വിദ്യാർത്ഥികളും ഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിജയിച്ചിരുന്നു.  കൈറ്റ് വിക്ടേഴ്സിന്‍റെ ആപ്പിലും സർക്കാരിന്‍റെ വിവിധ വെബ്സൈറ്റിലും ഫലം ലഭ്യമാകും. 

പരീക്ഷാഫലം അറിയാനുള്ള വെബ്സൈറ്റുകള്‍

keralapareekshabhavan.in

sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.prd.kerala.gov.in

sietkerala.gov.in

കാലവർഷം കനക്കുന്നു

Author
Sub-Editor

Sabira Muhammed

No description...

You May Also Like