ദൗത്യം പൂർത്തിയാകുന്നത് വരെ നാലു മന്ത്രിമാർ വയനാട്ടിൽ തുടരും
- Posted on August 01, 2024
- News
- By Varsha Giri
- 100 Views
തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിതല അവലോക യോഗത്തിൽ
ദുരന്തത്തിന്റെ രക്ഷാ പ്രവർത്തനങ്ങൾക്ക് പിന്നാലെ വന്ന പ്രതികൂലാ കാലാവസ്ഥ രക്ഷാ ദൗത്യം ദുഷ്കരമാക്കുന്നുണ്ട്.ഉദ്യോഗസ്ഥ തല, സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമ്രയം മന്ത്രിമാരും സ്ഥലത്തെത്തി.പ്രതികൂല കാലാവസ്ഥയും കനത്ത മഴയും പ്രദേശത്തിപ്പോൾ തുടരുകയാണ്.ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും മുഖ്യ മന്ത്രി സന്ദർശിച്ചു.
മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും ഡിജിപിയും എഡിജിപിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സൈന്യത്തിന്റെയും ഉന്നത ഉദ്യോഗസ്ഥർ സാഹചര്യങ്ങൾ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ വിലയിരുത്തി നൽകി.ബെയിലി പാലത്തിൻ്റെ നിർമ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ദുരന്തമുഖത്തെത്തി.
കെസി വേണുഗോപാലും ടി സിദ്ധിഖും, ഐ.സി. ബാലകൃഷ്ണനും ദുരന്ത സാഹചര്യങ്ങൾ ബോധ്യപ്പെടുത്തി. മരണം 300 അടുക്കുകയാണ്, രക്ഷിക്കാൻ ഉള്ളവരെ എല്ലാവരേയും രക്ഷിച്ചെടുത്തുവെന്ന് സൈനീക മേധാവി വ്യക്തമാക്കി.