സ്വപ്നം കാണുവാൻ ഭയമില്ലാത്ത തലമുറക്ക് വേണ്ടി; ഹ്രസ്വ ഡോക്യൂമെന്ററി 'കനവ് - ദി ഡ്രീം'
- Posted on September 22, 2021
- Shortfilms
- By JAIMOL KURIAKOSE
- 250 Views
മൂന്ന് തലമുറകളിലെ ആദിവാസികളുടെ ജീവിതവും അവരുടെ ഭൂത കാലവും, വർത്തമാന കാലഘട്ടത്തെയും, ഭാവിയെയും ചുറ്റിപ്പറ്റിയാണ് കഥ
പാട്ടുകളിലൂടെ- കഥകൾ പറഞ്ഞ് ഹ്രസ്വ ഡോക്യൂമെന്ററി 'കനവ് - ദി ഡ്രീം'. നെബിഷ് ബെൻസൺ സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ഡോക്യൂമെന്ററിയുടെ നിർമ്മാണം യൂസൽ ഫിലിംസ്, വില്ലൻസ് ഓഫ് വിന്റർ, മൂഖ്നായക് പിക്ച്ചേർസ് എന്നിവയുടെ ബാനറിൽ സച്ചു ശാന്തി ജെയിംസ്, നെബിഷ് ബെൻസൺ, ഷെബിൻ ബെൻസൺ എന്നിവർ ചേർന്നാണ്.
സ്വപ്നം കാണുവാൻ ഭയമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കെ ജെ ബേബി സ്ഥാപിച്ച കനവ് എന്ന എഡ്യൂക്കേഷണൽ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഈ ഡോക്യുമെന്ററി ചെയ്തിരിക്കുന്നത്. കേരളത്തിന്റെ വടക്കൻ ഭാഗമായ വയനാട് ജില്ലയിലാണ് കഥ നടക്കുന്നത്.
മൂന്ന് തലമുറകളിലെ ആദിവാസികളുടെ ജീവിതവും അവരുടെ ഭൂത കാലവും, വർത്തമാന കാലഘട്ടത്തെയും, ഭാവിയെയും ചുറ്റിപ്പറ്റിയാണ് കഥ. പാട്ടുകളിലൂടെ- കഥകൾ പറയുന്ന അവരുടെ സാധാരണ രീതിയെയാണ് കഥയിൽ ഉപയോഗിച്ചിരിക്കുന്നത്.
ഡോക്യുമെന്ററിയിലെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് അഭിനവ് യു.വിയും, ജേക്കബ് റെജിയും ചേർന്നാണ്. ഷെബിൻ ബെൻസൺ കോ-പ്രൊഡ്യൂസറും, സുജിത മേനോൻ ഈ ഡോക്യൂമെന്ററിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. സംഗീതവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് ഹരികൃഷ്ണ കുന്നത്താണ്.
ഇവാൻ മൈക്കിൾ - ഡിഐ കളറിസ്റ്റ്. ആൽവിൻ വർഗീസ് - അസോസിയേറ്റ് ഡിഒപി, കെവിൻ ലൂയിസ് - അസിസ്റ്റന്റ് ഡയറക്ടർ. അശ്വഘോഷ് വിദ്യയുടെ സഹായത്തോടെ ജോയൽ ജെയിംസാണ് ഡോക്യൂമെന്ററിയുടെ സൗണ്ട് റെക്കോർഡിങ് കൈകാര്യം ചെയ്തിരിക്കുന്നത്.