അനിശ്ചിത കാലത്തേക്ക് ലോക്സഭ പിരിഞ്ഞു; വിതുമ്പിക്കരഞ്ഞ് ഉപരാഷ്ട്രപതി

എം.പിമാര്‍ ഇന്നലെ ചര്‍ച്ച തടഞ്ഞത് നടുത്തളത്തിലെ മേശയിൽ കയറി ഇരുന്ന് പ്രതിഷേധിച്ചാണ്

പെഗാസസ് ഫോൺ നിരീക്ഷണവുമായി ബന്ധപ്പെട്ട്  ഇന്നും  പാർലമെന്റിൽ നാടകീയ രംഗങ്ങൾ.  ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു  പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. പ്രതിഷേധങ്ങൾ അതിരുവിട്ടുവെന്നും ജനാധിപത്യത്തിൻറെ ശ്രീകോവിലാണ്  പാർലമെൻറ് എന്നും പറഞ്ഞ അദ്ദേഹം സഭയിൽ വിതുമ്പിക്കരഞ്ഞു. 

കാര്‍ഷിക ബില്ലുകളെ കുറിച്ചുള്ള ചര്‍ച്ച ഇന്നലെ രാജ്യസഭയിൽ  തടസ്സപ്പെടുത്തിയ എം.പിമാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിനോയ്, വി.ശിവദാസൻ എന്നിവരുൾപ്പെട്ട എം.പിമാര്‍ ഇന്നലെ ചര്‍ച്ച തടഞ്ഞത് നടുത്തളത്തിലെ മേശയിൽ കയറി ഇരുന്ന് പ്രതിഷേധിച്ചാണ്. ഇതേസമയം അനിശ്ചിതകാലത്തേക്ക് ലോക്സഭ പിരിഞ്ഞു. ലോക്സഭാ സ്പീക്കറുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും കൂടിക്കാഴ്ച നടത്തി.

ഒളിംമ്പ്യൻ ശ്രീജേഷിനെ വരവേറ്റ് നെടുമ്പാശ്ശേരി

Author
Sub-Editor

Sabira Muhammed

No description...

You May Also Like