വാളയാര്‍ - വടക്കഞ്ചേരി ദേശീയപാതയിൽ വാഹങ്ങളുടെ വേഗതക്ക് കടിഞ്ഞാണിട്ട് മോട്ടോര്‍ വഹന വകുപ്പ്.

ഓരോ വാഹനത്തിനും സഞ്ചരിക്കാവുന്ന പരമാവധി വേഗത ബോര്‍ഡുകളും 37 അത്യാധുനിക നിരീക്ഷണ ക്യാമറകളും വാളയാര്‍ മുതല്‍ വടക്കാഞ്ചേരി വരെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്.

അന്തര്‍സംസ്ഥാന ദേശീയപാതകളില്‍ പ്രധാനപ്പെട്ടതും ഏറ്റവും കുടുതല്‍ വാഹന സഞ്ചാരമുള്ളതുമായ  വാളയാര്‍ വടക്കഞ്ചേരി ദേശീയപാതയിൽ വാഹങ്ങളുടെ വേഗതക്ക് കടിഞ്ഞാണിട്ട് മോട്ടോര്‍ വഹന വകുപ്പ്.  വാഹനങ്ങള്‍ അമിതവേഗതയില്‍ സഞ്ചരിക്കുന്നതിനാലാണ് ഈ ദേശീയപാതയില്‍ മോട്ടോര്‍ വഹന വകുപ്പും പോലീസും പരിശോധന കര്‍ശനമാക്കിയത്. പിടിയിലായ പലരും ദേശീയപാതയില്‍ സഞ്ചരിക്കാവുന്ന പരമാവധി വേഗത ബോര്‍ഡ് സ്ഥാപിച്ചി ട്ടില്ലെന്ന് പരാതിപ്പെട്ടിരുന്നു.  ഇതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓരോ വാഹനത്തിനും സഞ്ചരിക്കാവുന്ന പരമാവധി വേഗത ബോര്‍ഡുകളും 37 അത്യാധുനിക നിരീക്ഷണ ക്യാമറകളും വാളയാര്‍ മുതല്‍ വടക്കാഞ്ചേരി വരെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. അമിതവേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സമെന്‍റ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. ക്യാമറക്ക്  സമീപം എത്തുമ്പോൾ  വേഗത കുറച്ച്‌, അതിനുശേഷം അമിത വേഗത്തിലോടുന്ന വാഹനങ്ങളും പിടിക്കപ്പെടും. ഓട്ടോമാറ്റിക്ക് സിസ്​റ്റം വേഗത കണക്കാക്കി കണ്‍ട്രോള്‍ റൂമിന് കൈമാറുന്നതോടെയാണ് ഇത്തരക്കാര്‍ക്ക് പിടിവീഴുക. 1500 രൂപ വീതം എത്ര  ക്യാമറകളില്‍ അമിത വേഗത കാണിക്കുന്നുവോ അത്രയും പിഴ അടക്കണം.

പാർട്ടികളും ആഘോഷങ്ങളും വിലക്കി കർണാടക സർക്കാർ


Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like