ഓൺലൈൻ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനുള്ള മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ് .

വാക്‌സിനെടുക്കാനുള്ള റജിസ്‌ട്രേഷന്‍ ഓണ്‍ലൈനാക്കിയതറിയാതെയാണ് മിക്കവരും വാക്സിനേഷന്‍ കേന്ദ്രങ്ങളിൽ എത്തിയത്.

രാജ്യത്തും സംസ്ഥാനത്തും കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വാക്സിന്‍ കിട്ടുമോയെന്ന ആകാംക്ഷ വര്‍ധിപ്പിക്കുകയും പല കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുകയും ചെയ്യുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ  കോവിഡ് വാക്സിനേഷന്‍ സെഷനുകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതെന്നു മന്ത്രി കെ.കെ ശൈലജ അറിയിച്ചു. 

ഏപ്രില്‍ 22 മുതല്‍ ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ വഴി മാത്രമായിരിക്കും നല്‍കുക. സ്പോട്ട് റജിസ്ട്രേഷന്‍ ഉണ്ടാകില്ല. ക്യൂ ഒഴിവാക്കാനായി, റജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ കോവിഡ് വാക്സിനേഷന്‍ സെന്ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യൂ.

സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന റജിസ്ട്രേഷന്‍ നടത്താന്‍ ജില്ലകള്‍ മുന്‍കൈയെടുക്കണം.

സര്‍ക്കാര്‍, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ ലഭ്യത അടിസ്ഥാനമാക്കി കോവിന്‍ വെബ് സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്നു ജില്ലകള്‍ ഉറപ്പുവരുത്തണം.

വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. തിരക്ക് ഒഴിവാക്കണം. സാമൂഹ്യ അകലം പാലിക്കുകയും മാസ്ക്  ധരിക്കുകയും വേണം. കൈകള്‍ അണുവിമുക്തമാക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും സാനിറ്റൈസര്‍ ലഭ്യാമാക്കണം.

അതതു കേന്ദ്രങ്ങളിലെ കോവിഷീല്‍ഡിന്റെയും കോവാക്സിന്റെയും ലഭ്യതയനുസരിച്ച്‌ പ്ലാന്‍ ചെയ്യുകയും വിവരം ജനങ്ങളെ അറിയിക്കുകയും വേണം.

45 വയസിനു മുകളിലുള്ളവര്‍ക്കു ഒന്നാമത്തെതും രണ്ടാമത്തെയും വാക്സിന്‍ സമയബന്ധിതമായി നല്‍കണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും രണ്ടാം ഡോസ് നല്‍കണം.

ഏറുകൊണ്ട് പിടഞ്ഞു വീണ് കൊൽക്കത്ത!

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like