കെ റെയിൽ നഷ്‌ടപരിഹാരം; പൊരുത്തക്കേടുകളുടെ മറ നീങ്ങുന്നു
- Posted on January 08, 2022
- News
- By NAYANA VINEETH
- 242 Views
സർക്കാർ വാദം തള്ളി കെ റെയിൽ എംഡിയുടെ ശബ്ദരേഖ പുറത്ത്

സർക്കാർ വാദം തള്ളി കെ റെയിൽ എംഡിയുടെ ശബ്ദരേഖ പ്രചരിക്കുന്നു. കെ റെയിൽ നഷ്ടപരിഹാരം സംബന്ധിച്ച പൊരുത്തക്കേടുകളാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നത്. ഗ്രാമങ്ങളിൽ നാലിരട്ടി വരെ വില കിട്ടുമെന്ന സർക്കാർ വാദം തള്ളുന്നതാണ് ശബ്ദരേഖ. നാലിരട്ടി വില കിട്ടില്ലെന്ന വാർത്തകൾക്കു പിന്നാലെയാണ് കെ റെയിൽ എം ഡി അജിത് കുമാറും ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
കെ.റെയിൽ നഷ്ടബാധിതർക്ക് വമ്പൻ പാക്കേജെന്നാണ് രാഷ്ട്രീയ പ്രചരണം. എന്നാൽ 2013ലെ ഭൂമി ഏറ്റെടുക്കൽ വ്യവസ്ഥ പ്രകാരം മാത്രമേ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ആകൂ. ഈ വാർത്ത മിക്ക മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു. ഗ്രാമങ്ങളിൽ നാലിരട്ടിവരെ നഷ്ടപരിഹാരം ലഭിക്കുമെന്ന വാദവും തെറ്റാണെന്ന് ഇതോടെ തെളിയുകയാണ്. ദേശീയ സാഹചര്യം പരിഗണിക്കുമ്പോള്‍ കേരളത്തിൻെറ സ്ഥിതി വ്യത്യസ്തമാണ്. കേരളത്തിൽ ഗ്രാമ-നഗരങ്ങള്‍ തമ്മിലുള്ള വ്യത്യാസം കുറവാണ്. ഇത് സ്ഥിരീകരിച്ചാണ് കെ റെയിൽ എംഡിയുടെ ശബ്ദരേഖ. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ഒരാളുമായാണ് എംഡി സംസാരിക്കുന്നത്. ശബ്ദം തൻെറതാണെന്ന് സ്ഥിരീകരിച്ച കെ.റെയിൽ എംഡി നിയമപരമായ കാര്യങ്ങളാണ് പറഞ്ഞതെന്നും വ്യക്തമാക്കി.