പ്രാർത്ഥിച്ചത് തുപ്പിയതാണെന്നു കരുതുന്ന രീതിയിലേക്ക് സമൂഹം അധപതിച്ചു :ഷാരൂഖിന് പിന്തുണയുമായി നടിയും ശിവസേന നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍

 രാഷ്ട്രീയം ഏറ്റവും തരംതാണ അവസ്ഥയില്‍ എത്തിയിരിക്കുന്നു

ഗായിക ലതാ മങ്കേഷ്‌കറിന്‍റെ മൃതദേഹത്തിനു മുന്‍പില്‍ ഷാരൂഖ് ഖാന്‍ പ്രാർത്ഥിക്കുന്ന ചിത്രം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ നടിയും ശിവസേന നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍. വിവിധ രാജ്യാന്തര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച നടനെക്കുറിച്ചാണ് നിങ്ങൾ ഈ പറയുന്നത്. രാഷ്ട്രീയം ഏറ്റവും തരംതാണ അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്നും വളരെ സങ്കടകരമായ സാഹചര്യമാണിതെന്നും ഊര്‍മിള പ്രതികരിച്ചു.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലതാ മങ്കേഷ്കര്‍ ഫെബ്രുവരി 6നാണ് അന്തരിച്ചത്. ശിവാജി പാര്‍ക്കിലായിരുന്നു സംസ്കാരം. ഇന്ത്യയുടെ വാനമ്പാടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു. അവരില്‍ ലതാ മങ്കേഷ്കറിന് ദുആ (പ്രാർത്ഥന) ചെയ്ത് ആദരാഞ്ജലി അര്‍പ്പിച്ച ഷാരൂഖ് ഖാന്‍റെ ചിത്രം ഉപയോഗിച്ച് വര്‍ഗീയവാദികള്‍ വിദ്വേഷ പ്രചാരണം അഴിച്ചുവിടുകയായിരുന്നു. ഹരിയാനയിലെ ബി.ജെ.പി. നേതാവ് അരുണ്‍ യാദവ് തുടങ്ങിവെച്ച വിദ്വേഷ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ആളിപ്പടരുകയായിരുന്നു.

 ദുആ ചെയ്തശേഷം മാസ്ക് മാറ്റിയ ഷാരൂഖ് ഖാന്‍ ലതാ മങ്കേഷ്കറുടെ മൃതദേഹത്തില്‍ തുപ്പി എന്ന തരത്തിലാണ് വിദ്വേഷ പ്രചാരണം തുടങ്ങിയത്.

വാവാ സുരേഷിന്‍റെ ആരോഗ്യ നില പഴയ നിലയിലേക്ക് ,വാവ സുരേഷിന് ഇനി പൂര്ണവിശ്രമം


Author
Journalist

Dency Dominic

No description...

You May Also Like