ഒളിമ്പിക്സ് താരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യ അതിഥികളായി ക്ഷണിച്ച് നരേന്ദ്ര മോദി
- Posted on August 03, 2021
- Sports
- By Abhinand Babu
- 250 Views
വസതിയില്‍ വച്ച് പ്രധാനമന്ത്രി താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും പറഞ്ഞു

ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ച് നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങുകളിലേക്ക് വിശിഷ്ടാതിഥികളായാണ് കായികതാരങ്ങളെ ക്ഷണിച്ചിരിക്കുന്നത്. വസതിയില്‍ വച്ച് പ്രധാനമന്ത്രി താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും പറഞ്ഞു.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘമാണ് ഇന്ത്യയില്‍ നിന്ന് ഇപ്രാവശ്യം ഒളിംപിക്‌സില്‍ പങ്കെടുത്തത്. ടോക്കിയോ ഒളിംപിക്‌സില്‍ മൂന്ന് മെഡല്‍ ഇന്ത്യ നേടി. ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളി നേടിയപ്പോള്‍ ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലം നേടി. ബോക്‌സിംഗില്‍ ലൊവ്‌ലിന ബോര്‍ഗോഹെയ്‌നാണ് മറ്റൊരു താരം.
ഇന്ത്യൻ ടീമിന്റെ തോൽവിക്ക് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി