കുഞ്ഞന്‍ ചാമ്പക്കയുടെ ഗുണങ്ങള്‍ അറിയണോ?

പ്രമേഹവും കൊളസ്‌ട്രോളും ചെറുക്കാന്‍ കഴിവുള്ള പോഷണങ്ങളടങ്ങിയ ചാമ്പക്കയ്ക്ക് കാന്‍സറിനെയും തടയാന്‍ കഴിയും. ചാമ്പക്കയില്‍ അടങ്ങിയിരിക്കുന്ന ജംപോസിനാണ് പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താന്‍ സഹായിക്കുന്നത്. മാത്രമല്ല, നാരുകളാല്‍ സമൃദ്ധമായ ചാമ്പക്ക ദഹനപ്രക്രിയ സുഗമമാക്കും. കൊളസ്‌ട്രോള്‍  കുറക്കാന്‍ സഹായിക്കുന്നതിനൊപ്പം ഹൃദയാഘാതവും പക്ഷാഘാതവും ഇല്ലാതാക്കാനും ഈ കുഞ്ഞന്‍ പഴത്തിന് കഴിവേറെയാണ്. വിറ്റമിന്‍ എ, വിറ്റമിന്‍ സി, ഡയറ്ററി ഫൈബര്‍, തിയാമിന്‍, നിയാസിന്‍, അയണ്‍, സള്‍ഫര്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ ചാമ്പക്കയുടെ കുരുവും ഔഷധമാണ്. അതിസാരത്തിനും വയറിളക്കത്തിനും ശമനമുണ്ടാക്കും.


Author
Resource Manager

Jiya Jude

No description...

You May Also Like