സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ച് അഹാന
- Posted on October 14, 2021
- Cinemanews
- By JAIMOL KURIAKOSE
- 225 Views
‘തോന്നല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വേറിട്ട കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടി അഹാന കൃഷ്ണ സംവിധായികയാകുന്നു. ‘തോന്നല്‍’ എന്ന ആൽബത്തിലൂടെയാണ് നടി സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അഹാന തന്റെ പിറന്നാള്‍ ദിനത്തില്‍ ആണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടി സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തു.
തന്റെ ആദ്യകുഞ്ഞെന്നാണ് ആദ്യ സംവിധാന സംരംഭത്തെ അഹാന വിശേഷിപ്പിച്ചത്. ആറു മാസം മുമ്പ് മനസില്‍ തോന്നിയ ഒരു ആശയമാണ് ഇതെന്നും താരം വ്യക്തമാക്കി. സംഗീതം ഗോവിന്ദ് വസന്തയും,ഛായാഗ്രഹണം നിമിഷ് രവിയും നിർവഹിക്കുന്നു. ഒക്ടോബര്‍ 30ന് തോന്നലിന്റെ ഷൂട്ടിങ് ആരംഭിക്കും. കൂടുതല്‍ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ലെ ‘അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അഹാന വെള്ളിത്തിരയില്‍ എത്തിയത്. നാന്‍സി റാണി, അടി എന്നിവയാണ് അഹാനയുടെ പുറത്തുവരാനുള്ള ചിത്രങ്ങള്‍.