അമിത പാരസെറ്റമോൾ ഉപയോഗം പാരയാവും, സൂക്ഷിക്കുക.
- Posted on December 24, 2024
- Health News
- By Goutham prakash
- 196 Views

വേദനസംഹാരിയായി കുറിപ്പില്ലാതെ നാം വാങ്ങി വിഴുങ്ങുന്ന പാരസെറ്റമോൾ, ഉദരം, ഹൃദയം, വൃക്ക തുടങ്ങിയ വ താറുമാറാക്കുമെന്ന് റിപ്പോർട്ട് പുറത്തു വന്നു.
നിസ്സാര കാര്യങ്ങൾക്ക് പോലും കാര്യമില്ലാതെ കഴിക്കുന്ന പാരസെറ്റമോൾ നമ്മെ നിത്യ രോഗിയാക്കുമെന്ന് പഠനം വ്യക്തമാക്കുന്നത്.
നോട്ടിങ്ങാം സർവ്വകലാശാല
രണ്ട് പ്രാവശ്യം (അറുപതോളം ഗുളികകൾ) 1,84,483 പേരുടെ ആരോഗ്യ നിലയാണ് പഠന വിധേയമാക്കിയത്.
മരുന്നുപയോഗിക്കാത്ത 4, 02,478 പേരുമായി ഇവരെ താരതമ്യപ്പെടുത്തി പഠനം പൂർത്തീകരികച്ചപ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
പഠന റിപ്പോർട്ട് അമേരിക്കയിലെ ആർത്രൈറ്റിസ് കെയർ ആന്റ് റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
65 വയസ്സിന് മുകളിലുള്ളവർക്കാണി കൂടുതൽ ആരോഗ്യപ്രശ്നം കണ്ടെത്തിയതെങ്കിലും ഇതെല്ലാവരേയും ക്രമേണ രോഗികളാക്കി മാറ്റും.
കുടലിലെ രക്ത സ്രാവത്തിന് 36 ശതമാനം സാധ്യത, പെപ്റ്റിക് അൾസർ രക്തസ്രാവത്തിന് 24 ശതമാനം സാധ്യത, വൃക്ക തകരാറിന് 19 ശതമാനം സാധ്യതയെന്നും,
രക്ത സമ്മർദ്ദത്തിന് ഏഴു ശതമാനം സാധ്യത എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഒരു കിലോ ശരീര ഭാരത്തിന് 15 മില്ലി ഗ്രാമാണ് പാരസെറ്റമോളിന്റെ ഡോസ്. എട്ടു മണിക്കൂർ ഇടവേളയിലാണ് കഴിക്കേണ്ടതെന്നും, ആരോഗ്യവാനായ വ്യക്തിക്ക് പരമാവധി ഒന്നര മുതൽ രണ്ട് ഗ്രാം ഒരു ദിവസത്തെ സുരക്ഷിത ഡോസ് എന്ന് ചട്ടങ്ങൾ ഉണ്ടെങ്കിലും ആരുമത് പാലിക്കുന്നില്ല.
മൂന്ന് ദിവസം മുതൽ അഞ്ചു ദിവസം മരുന്ന് കഴിക്കേണ്ട കാലം, പഠനം നടത്തിയത് പത്ത് ദിവസത്തിൽ കൂടുതൽ മരുന്ന് കഴിച്ചിവരിലായിരുന്നു, മുട്ടിലെ തേയ്മാനമായിരുന്നു ഇവരുടെ രോഗം.
വില നൽകി രോഗം വാങ്ങി രോഗികളായി,ആ രോഗം മാറാൻ വേറെ മരുന്ന് കഴിക്കുന്നവരായി നാം മാറുന്നു.
ഇതിനെതിരെ ആരോഗ്യ വകുപ്പ് ക്യാമ്പയിൻ നടത്തിയെങ്കിലും, നിയന്ത്രണമെങ്കിലും കുറിപ്പില്ലാതെ മരുന്ന് വാങ്ങി രോഗികളാകുന്നവർ കൂടി വരിക തന്നെയാണ്.
സ്വയം നിരാകരിക്കുന്നതോടൊപ്പം കർശനമായ നിയമ നിർമ്മാണവും ഈ മേഖലയിൽ അനിവാര്യമാണ്.