'എതര്‍ക്കും തുനിന്തവന്‍' ഫസ്റ്റ്ലുക്ക് പുറത്ത്

പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്

സൂര്യയെ നായകനായി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നടന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ്ലുക്കും പുറത്തിറക്കിയത്. 'എതര്‍ക്കും തുനിന്തവന്‍' എന്നാണ് ചിത്രത്തിന് പേര്. സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ഉടന്‍ ആരംഭിക്കും.

സൂര്യയുടെ ജന്മദിനത്തിൽ സിനിമയുടെ പേരും ഫസ്റ്റ് ലുക്കിന്റെ റിലീസ് തീയതിയും പ്രഖ്യാപിക്കുമെന്ന് നേരത്തെ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു. പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.  ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയെ കാത്തിരിക്കുന്നത്.നടൻ സൂര്യയും സംവിധായകൻ പണ്ഡിരാജും ഒന്നിക്കുന്ന മൂന്നാമത്തെ സംരംഭമാണിത്.

സത്യരാജ്, പ്രിയങ്ക അരുൾ മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി ഇമ്മാൻ സംഗീതവും രത്‌നവേൽ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം സൺ പിക്ചേഴ്സ്ന്റെ ബാനറിലാണ് റിലീസ് ചെയ്യുക.

ഒ.ടി.ടി റിലീസിനായി 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' ഒരുങ്ങുന്നു

Author
Citizen journalist

Ghulshan k

No description...

You May Also Like