ഏകദിന സന്ദർശനത്തിനായി കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ നാളെ കൊച്ചിയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും.
- Posted on March 17, 2023
- News
- By Goutham prakash
- 418 Views
കൊച്ചി: ഏകദിന സന്ദർശനത്തിനായി കേന്ദ്ര വാർത്താ വിതരണ- പ്രക്ഷേപണ, യുവജനകാര്യ- കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ നാളെ (മാർച്ച് 18, 2023) കൊച്ചിയിൽ എത്തും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം രാവിലെ സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന മാതൃഭൂമി ദിന പത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. തുടർന്ന് ഉച്ചക്ക് ശേഷം കാക്കനാടുള്ള രാജഗിരി ബിസിനസ് സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരുമായി സംവദിക്കും. പരിപാടിയുടെ ഭാഗമായി അനുരാഗ് സിംഗ് ഠാക്കൂർ സ്റ്റാഗ് ടേബിൾ ടെന്നീസ് അക്കാഡമിയുടെ ഉദ്ഘാടനം നിർവഹിക്കുകയും മുൻകാലത്തെയും ഇപ്പോഴത്തെയും കായികതാരങ്ങൾക്ക് 'ഗോൾഡൻ ബൂട്സ്' അവാർഡുകൾ സമ്മാനിക്കുകയും ചെയ്യും. തുടന്ന് വൈകിട്ട് പെരുമ്പാവൂർ പ്രഗതി അക്കാഡമിയിൽ നടക്കുന്ന ചടങ്ങിലും കേന്ദ്രമന്ത്രി പങ്കെടുക്കും. ചടങ്ങിൽ ദേശീയ വിദ്യാഭ്യാസ നയം 2020, പാഠ്യപദ്ധതിയിലെ 'ഹോളിസ്റ്റിക് സ്പോർട്സുമായി' സംയോജിപ്പിക്കുന്ന പരിപാടിക്ക് തുടക്കം കുറിക്കും. കായിക മന്ത്രി ശ്രീ വി അബ്ദു റഹിമാനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. തുടർന്ന് രാത്രി കേന്ദ്രമന്ത്രി ചെന്നൈക്ക് യാത്ര തിരിക്കും.
സ്വന്തം ലേഖകൻ .
