ഐപിഎൽ സംപ്രേഷണാവകാശം സംപ്രേഷണാവകാശം ഒന്നിലധികം പേർക്ക് നൽകാൻ സാധ്യത

മത്സരത്തിനിടയിലെ സ്ട്രറ്റേജിക്ക് ഇടവേള വർധിപ്പിക്കുമെന്നും റിപ്പോർട്ട് 


ന്ത്യൻ പ്രീമിയർ ലീഗിൻ്റെ വരുന്ന സീസണിലെ സംപ്രേഷണാവകാശം ഒന്നിലധികം പേർക്ക് നൽകിയേക്കുമെന്ന സൂചനകൾ പുറത്ത്. ഇതിൻ്റെ വിശദാംശങ്ങൾ ഇത് വരെയും പുറത്ത് വിട്ടിട്ടില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാതൃകയിൽ ഐപിഎൽ സംപ്രേഷണാവകാശം നൽകാനാണ് ബിസിസിഐയുടെ ശ്രമമെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. 

സ്കൈ സ്പോർട്സ്, ബിടി സ്പോർട്ട്, ആമസോൺ പ്രൈം വിഡിയോ, ബിബിസി സ്പോർട്ട് എന്നിവരാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. ഓരോ ചാനലുകളും നിശ്ചിത എണ്ണം മത്സരങ്ങൾ സംപ്രേഷണം നടത്തുകയാണ് പതിവ്. 

ഐപിഎലിൽ വിവിധ ചാനലുകൾക്കും ഒടിടി പ്ലാറ്റ് ഫോമുകൾക്കും എല്ലാ മത്സരങ്ങളും സംപ്രേഷണം ചെയ്യാൻ അനുവാദമുണ്ടായിരിക്കും എന്നാണ് റിപ്പോർട്ടിലെ സൂചന. സ്റ്റാർ, സോണി, റിലയൻസ്, ആമസോൺ പ്രൈം വിഡിയോ എന്നിവർക്കാവും സംപ്രേഷണാവകാശമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.

മത്സരത്തിനിടയിലെ സ്ട്രറ്റേജിക്ക് ഇടവേള വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 2 മിനിട്ട് 30 സെക്കൻഡ് നീണ്ട ഇടവേള മൂന്ന് മിനിട്ടാക്കാനാണ് ബിസിസിഐയുടെ ആലോചന. അങ്ങനെയെങ്കിൽ ആ 30 സെക്കൻഡിൽ കൂടി പരസ്യം സംപ്രേഷണം ചെയ്യാനാവും.

ഇന്ത്യ-ശ്രീലങ്ക രണ്ടാം 20 -20 മത്സരം ഇന്ന്; ജയിച്ചാൽ പരമ്പര ഇന്ത്യക്ക്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like