കോവിഡാനന്തര ചികിത്സ; ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്‍മാരല്ല, സർക്കാരിനോട് ഹൈക്കോടതി
- Posted on October 06, 2021
- News
- By Sabira Muhammed
- 241 Views
ഒരു മാസം വരെയുള്ള കോവിഡാനന്തര ചികിത്സ സൗജന്യമായി നല്‍കാനാകുമോ?

സർക്കാരിനോട് കോവിഡ് ബാധിച്ച് നെഗറ്റീവായതിന് ശേഷം ഒരു മാസം വരെയുള്ള തുടര്‍ ചികിത്സ സൗജന്യമായി നല്‍കാനാകുമോ എന്ന് ഹൈക്കോടതി. സർക്കാർ കോവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള മരണം കോവിഡ് മരണമായി കണക്കാക്കുന്നുണ്ട്. ഈ പരിഗണന കോവിഡാനന്തര ചികിത്സയ്ക്കും ലഭിക്കേണ്ടതല്ലേയെന്നും കോടതി ആരാഞ്ഞു.
ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരില്‍ നിന്ന് ചെറിയ തുക മാത്രമാണ് ഈടാക്കുന്നതെന്നും മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർക്ക് ചികിത്സ സൗജന്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാൽ ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്‍മാരല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് ഇനി ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.
ഇടുക്കിയിൽ എന്‍സിസിയുടെ രാജ്യത്തെ ഏക എയര്‍സ്ട്രിപ്പ് പൂര്‍ത്തിയാകുന്നു